കണ്ണൂർ: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് എലിപ്പനിമരണം വ്യാപിക്കുന്നതിനിടെ െഡങ്കിപ്പനിയും പടരുമെന്ന് ആരോഗ്യവകുപ്പ് നിരീക്ഷണം. െഡങ്കിപ്പനി സംബന്ധിച്ച പ്രതിരോധ പ്രവർത്തനത്തിന് മന്ത്രിതലയോഗത്തിലേക്ക് തയാറാക്കിയ വിവരങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ചരിത്രത്തിലില്ലാത്ത വിധം ആളുകൾ െഡങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് മരിച്ചപ്പോൾ തദ്ദേശവകുപ്പിന് നൽകിയ ശുചീകരണപ്രവർത്തനത്തിെൻറ ഷെഡ്യൂൾ കാര്യക്ഷമമായി നടപ്പിലായില്ലെന്നാണ് ആക്ഷേപം.
മാലിന്യനിർമാർജനം, ഒാടകളുടെ ശുചീകരണം, കൊതുകുനിവാരണം എന്നീ കാര്യങ്ങളിൽ ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിെൻറസഹായംതേടിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ കാലവർഷത്തിന് മുമ്പുതന്നെ നിർവഹിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ പലയിടത്തും കാര്യക്ഷമമായിട്ടില്ല. എലിപ്പനി സ്ഥിരീകരിച്ചതിനുശേഷം 2011ൽ സംസ്ഥാനത്ത് 70 പേരാണ് മരിച്ചത്. ആ വർഷം െഡങ്കിപ്പനി മരണം 10 മാത്രമായിരുന്നു. അന്നുമുതൽ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും പരസ്പരം പ്രതിരോധ പ്രവർത്തനത്തിൽ ജാഗ്രതപാലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഒാരോ വർഷത്തിലും മരണനിരക്ക് വർധിക്കുകയായിരുന്നു.
2017ൽ ആണ് രണ്ടു വിഭാഗത്തിലും ഏറ്റവുമധികം മരണമുണ്ടായത്. കഴിഞ്ഞവർഷം 1408 എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. 80 പേർ മരിച്ചു. അതേസമയം, െഡങ്കിപ്പനി ബാധിച്ച 21,993 കേസുകൾ സ്ഥിരീകരിച്ചു. മുൻവർഷങ്ങെളക്കാൾ മൂന്നിരട്ടി വർധനയാണിത്. കഴിഞ്ഞവർഷം െഡങ്കിപ്പനി മരണം 165 ആണ്.
െഡങ്കിപ്പനി വ്യാപനം സ്ഥിരീകരിച്ചശേഷം 2011 മുതൽ 2016വരെ 29 പേരിൽ അധികം ഒരു വർഷം മരണം രേഖപ്പെടുത്തിയിരുന്നില്ല. ഇൗ വർഷം ജൂലൈവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. പ്രളയ പ്രദേശങ്ങളിലെ മരണനിരക്ക് ഇതിന് പുറേമയാണ്.
ഇൗ വർഷം െഡങ്കിപ്പനിമൂലം 29 പേരും മരിച്ചു. മഴക്കുശേഷമാണ് െഡങ്കിപ്പനി ഭീഷണി ഏറെയുണ്ടാവുക. പ്രളയത്തിെൻറ പ്രത്യാഘാതവുമായതോടെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.