ലണ്ടൻ: അർബുദ ചികിത്സയുടെ ഫലപ്രാപ്തിയേറ്റുന്ന വിധം നിലവിലുള്ള കീമോതെറപ്പി മരുന്നുകൾക്കൊപ്പം നൽകാവുന്ന മറ്റൊരു ചികിത്സരീതികൂടി വികസിപ്പിച്ചതായി റിപ്പോർട്ട്. ‘എംബോ’ എന്ന ശാസ്ത്ര മാഗസിനിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചുവന്നത്.
ഇൗ രീതി പരീക്ഷിച്ച ചുണ്ടെലികളിൽ അർബുദ മുഴയുടെ വലുപ്പം കാര്യമായി കുറഞ്ഞതായി പറയുന്നു. അർബുദ രോഗികൾക്ക് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ കൂടെ ബീറ്റ-3 എന്ന പ്രത്യേകതരം പ്രോട്ടീൻ കൂടി സമന്വയിപ്പിച്ചുള്ള ചികിത്സരീതിയാണിത്.
ഇൗ മരുന്നുകളിലൂടെ മുഴകൾ സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുന്ന രക്തകോശങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് അതിെൻറ വളർച്ച തടയാനാവുമെന്നും ഇതിലൂടെ അർബുദ ബാധയുടെ വ്യാപ്തി കുറക്കാനായേക്കുമെന്നും ലണ്ടനിലെ ഇൗസ്റ്റ് ആഞ്ജലീന സർവകലാശാലയിലെ സ്റ്റീഫൻ റോബിൻസൺ പറയുന്നു. ഇൗ പ്രോട്ടീൻ സാധാരണ രക്തകോശങ്ങളിൽ പ്രതിപ്രവർത്തിക്കില്ലെന്നും അർബുദ രക്തകോശങ്ങളിൽ മാത്രമാണെന്നും പഠനം പറയുന്നു.
അർബുദ കോശങ്ങൾ പെരുകുന്ന ആൻജിയോജെനിസിസിനെ ഉന്നമിട്ടുള്ളതാണെന്നും ഇത് അർബുദ പ്രതിരോധ മേഖലയിൽ നിർണായകമായേക്കുമെന്നും റോബിൻസൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.