ബെയ്ജിങ്: ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവായിരിക്കുമെന്ന് പഠനം. കാർഡിയോ വാസ്കുലാർ ഡിസീസ് മരണത്തിനു കാരണമാകുന്നതാണ്. ചൈനയിലാണ് ഇൗ അസുഖം കൂടുതൽ. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരിലും മുട്ട കഴിക്കുന്നവരിലുമാണ് ചൈനയിലെ പെകിങ് യൂനിവേഴ്സിറ്റി ഗവേഷകർ പഠനം നടത്തിയത്. പഠനത്തിൽ മുട്ട കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് കണ്ടെത്തി. മുട്ട കഴിക്കാത്തവരിൽ സാധ്യത കൂടുതലും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 30നും 79നുമിടെ പ്രായമുള്ള അരലക്ഷം പേരെയാണ് പഠനവിധേയമാക്കിയത്. കൊഴുപ്പിെൻറ നല്ലൊരു ശതമാനം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രോട്ടീെൻറയും വിറ്റാമിെൻറയും കലവറയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.