ബോസ്റ്റൺ: നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യ ഉപയോഗത്തിലെ നിയന്ത്രണം, പുകവലിവർജനം എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടേ പറഞ്ഞുകേൾക്കുന്നതാണ്. എന്നാൽ, ഇൗ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ 10 വർഷത്തോളം അധികം ഭൂമിയിൽ ജീവിക്കാമെന്നുള്ള പുതിയ കണക്കാണ് യു.എസിൽ നിന്നുള്ള പഠനസംഘം നിരത്തുന്നത്.
ഹാർവഡ് ടി.എച്ച് ചാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് യു.എസിലെ സ്ത്രീകളിലും പുരുഷന്മാരിലും പഠനം നടത്തിയത്. 78,865 സ്ത്രീകളെയും 44,354 പുരുഷന്മാരെയും ഇവർ പഠനവിധേയമാക്കി. നല്ല ജീവിതശീലങ്ങളുള്ള സ്ത്രീകളുടെ ആയുർൈദർഘ്യം 14 വർഷവും പുരുഷന്മാരുടേത് 12 വർഷവും കൂടുമെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.