ന്യൂഡൽഹി: ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളിൽ 328 എണ്ണം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ആറു മരുന്നുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
സാധാരണ ഉപയോഗിക്കുന്ന കഫ് സിറപ്പുകൾ, വേദനാ സംഹാരികൾ, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്.
വേദന സംഹാരിയായ സാറിഡോൺ, സ്കിൻ ക്രീമായ പാൻഡേം, പ്രമേഹ മരുന്നായ ഗ്ലൂകോനോം പിജി എന്നിവ നിരോധിച്ചവയിൽ ചിലതാണ്.
രണ്ടു മരുന്നുകളുടെ സംയുക്തമാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ. ഇൗ സംയുക്ത മരുന്നുകൾ കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ശ്രദ്ധേയമായ ഗുണഫലമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നിരോധിച്ചത്.
328 മരുന്നുകൾ ഉടനടി നിരോധിക്കണം എന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവ്. ഇവയുടെ ഉത്പാദനവും വിപണനവും ഉപയോഗവും അടിയന്തരമായി നിരോധിച്ചിട്ടുണ്ട്. ഇൗ മരുന്നുകളിലെ ചേരുവകൾക്ക് ചികിത്സാപരമായി ഒരു ന്യായികരണവുമിെല്ലന്നും പൊതുജന താത്പര്യാർഥമാണ് നിരോധിച്ചതെന്നും ഡ്രഗ് ആൻറ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.