മലപ്പുറം: ചൂടിനൊപ്പം സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും ജലജന്യരോഗങ്ങളും പടരുന്നു. പകർച്ചവ്യാധികൾ എല്ലാ ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈറൽ പനി, ഡെങ്കി, എലിപ്പനി, മലേറിയ എന്നിവയും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം എന്നിവയും വ്യാപിച്ചു.
മൂന്ന് മാസത്തിനിടെ 5,65,333 പേരാണ് പനിബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. 12 പനിമരണമുണ്ടായി. 99 പേര്‍ക്ക് ഡെങ്കിപ്പനിയും 331 പേര്‍ക്ക് ചികുന്‍ഗുനിയയും 110 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടു. എലിപ്പനി ബാധിച്ച് ആറുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് എച്ച്1 എന്‍1ഉം, 30 പേര്‍ക്ക് ചെള്ള് പനിയുമുണ്ടായി.
1,03,749 പേരാണ് വയറിളക്ക രോഗങ്ങള്‍ക്കായി ചികിത്സ തേടിയത്. 283 പേര്‍ക്ക് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. 10,807 പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. അഞ്ച് പേര് മരിച്ചു. 2,198 പേര്‍ക്ക് മുണ്ടിവീക്കം പിടിപെട്ടു. മാർച്ച് മാസം മാത്രം 1,44,408 പേരാണ് പനി പിടിപെട്ട് ആശുപത്രികളിലെത്തിയത്. മാർച്ചിൽ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു. തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരാണിവർ.
മുൻ വർഷങ്ങളെക്കാൾ ഇരട്ടിയാണ് കഴിഞ്ഞവർഷം സാംക്രമികരോഗങ്ങൾ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം. കാലാവസ്ഥ വ്യതിയാനവും ചൂട് കൂടുന്നത് മൂലമുള്ള അണുബാധയുമാണ് പനിയുടെ പ്രധാനകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.