ന്യൂയോർക്ക്: ഡെങ്കു വൈറസിനെതിരെ മനുഷ്യരിൽ പ്രവർത്തിക്കുന്ന ആൻറിബോഡി (പ്രതിദ്രവ്യം) ‘സിക’ ബാധിക്കുന്നത് തടയുമെന്ന് പുതിയ കണ്ടെത്തൽ. നേരത്തെ c10 എന്ന ആൻറിബോഡി സിക വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും ശക്തമാണെന്ന് കണ്ടെത്തിയിരുന്നു. കോശങ്ങളിൽ സിക വൈറസ് ബാധിക്കുന്നതിനെയാണ് c10 തടയുന്നത്. ഇതോടെ സിക വൈറസിനെതിെര ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിന് ഒരു പടികൂടി അടുെത്തത്തിരിക്കുകയാണ് ഗവേഷകർ.
നേചർ കമ്മ്യൂണിക്കേഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന ഫലത്തിൽ എങ്ങനെയാണ് c10 സിക ബാധയെ തടയുന്നതെന്ന് വിവരിക്കുന്നു. രോഗാണുവിനെ ഘടനാപരമായി നിർവ്വീര്യമാക്കുന്നതിനെകുറിച്ചുള്ള പഠനത്തിലൂടെയാണ് ഇൗ ആൻറിബോഡി രോഗബാധയെ തടയുമെന്ന നിഗമനത്തിലെത്തിയതെന്ന് േനാർത്ത് കേരോലിന സർവകലാശാല പ്രഫസർ റാൽഫ് ബാറിക് പറഞ്ഞു.
സിക വൈറസ് ബാധിക്കുേമ്പാൾ രണ്ട് പ്രവർത്തനങ്ങളാണ് നടക്കുന്നത്. വൈറസ് പാർട്ടിക്കിൾ ചുരുങ്ങുന്നതും സെല്ലുകളുമായി കൂടിച്ചേരുന്നതുമാണ് ഇവ. അതായത്, വൈറസ് ചുരുങ്ങുന്ന സമയത്ത് കോശങ്ങളിലെ പ്രത്യേക സ്ഥലം കണ്ടെത്തി ആ ഭാഗത്തേക്ക് കൂടിച്ചേരുകയാണ് ചെയ്യുക. ഇങ്ങെന കൂടിച്ചേരാൻ ൈവെറസിലെ പ്രോട്ടീൻ ഘടകങ്ങൾക്ക് ഘടനാപരമായി മാറ്റം സംഭവിക്കണം. അങ്ങനെ മാറ്റം സംഭവിച്ച് കോശവുമായി കൂടിച്ചേർന്നാൽ ആ കോശത്തിന് വൈറസ് ബാധിച്ചു വെന്ന് പറയാം.
സിക വൈറസ് കോശത്തിെൻറ പ്രത്യേക അറയിലേക്കാണ് കടക്കുന്നത്. ഇൗ അറയിൽ ലയിച്ചാൽ മാത്രമേ വൈറസിന് കോശത്തിനുള്ളിലേക്ക് കടക്കാനാകൂ. എന്നാൽ c10 ആൻറി ബോഡി രോഗാണുവിെൻറ പ്രധാന പ്രോട്ടീൻ ഘടകത്തെ പൊതിയുകയും പ്രോട്ടീെൻറ ഘടനാ മാറ്റത്തെ തടയുകയും ചെയ്യുന്നു. ഇതുമൂലം രോഗാണുവിന് അറയുമായി സംയോജിക്കാൻ കഴിയില്ല. അതിനാൽ രോഗാണുവിന് കോശത്തിനുള്ളിലേക്ക് കടക്കാനാകില്ല.ഇങ്ങനെ കോശത്തെ വൈറസ് ബാധയിൽ നിന്നും രക്ഷിക്കുകയാണ് c10.
സിക ബാധ ഗർഭസ്ഥ ശിശുക്കളിൽ പോലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇൗ കണ്ടുപിടുത്തം മാരകമായ അസുഖത്തെ തടയുന്നതിന് ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.