വാഷിങ്ടൺ: ഇന്ത്യയിൽ ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെയും നഴ് സുമാരുടെയും ക്ഷാമം രൂക്ഷമാണെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ആറു ല ക്ഷത്തോളം ഡോക്ടർമാരെയും 20 ലക്ഷത്തോളം നഴ്സുമാരെയും ആവശ്യമു ണ്ടെന്നും രോഗികൾക്ക് ആൻറിബേയാട്ടിക്കുകൾ ലഭ്യമാക്കുന്നതിന് ശരിയായ രീതിയിൽ പരിശീലിപ്പിക്കപ്പെട്ട ആരോഗ്യസേവകരുടെ അഭാവം വലിയതോതിലാണെന്നും ഇതുസംബന്ധിച്ച പഠനം പറയുന്നു.
യു.എസിലെ ‘െസൻറർ ഫോർ ഡിസീസ് ഡയനമിക്സ്, ഇക്കണോമിക്സ് ആൻഡ് പോളിസി’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുഗാണ്ട, ഇന്ത്യ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരിൽനിന്നാണ് ഏജൻസി വിവരങ്ങൾ ശേഖരിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് 1000 രോഗികൾക്ക് ഒരു ഡോക്ടർ എന്നാണ് കണക്കെങ്കിൽ ഇന്ത്യയിൽ 10,189 രോഗികൾക്ക് ഒരു സർക്കാർ ഡോക്ടറാണുള്ളത്.
ആറു ലക്ഷം ഭിഷഗ്വരന്മാരുടെ കുറവ് രാജ്യം അഭിമുഖീകരിക്കുന്നുവെന്ന് ഈ കണക്കുകൾ പറയുന്നു. 483 രോഗികൾക്ക് ഒരു നഴ്സുമാണുള്ളത്. ഇത് കാണിക്കുന്നതാവട്ടെ, 20 ലക്ഷം നഴ്സുമാരുടെ ക്ഷാമമുണ്ടെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.