മുംബൈ: ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ന്യൂമോണിയയും അതിസാരവും പിടിപെട്ട് മരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. ഇൻറർനാഷനൽ വാക്സിൻ ആക്സസ് സെൻററാണ് റിപ്പോർട്ട് തയാറാക്കിയത്. 2016ൽ അതിസാരവും ന്യൂമോണിയയും ബാധിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള 2,61,000 കുട്ടികളാണ് ഇന്ത്യയിൽ മരണത്തിനു കീഴടങ്ങിയത്.
ഇൗ അസുഖങ്ങൾ ബാധിച്ച് പ്രതിദിനം 735 കുട്ടികൾ അഥവാ ഒരു മിനിറ്റിൽ രണ്ടു കുട്ടികൾ വീതം ഇന്ത്യയിൽ മരിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടു രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമായ സാഹചര്യത്തിലാണിത്. ലോകത്ത് 15 രാജ്യങ്ങളാണ് ഇൗ രോഗങ്ങളോട് മല്ലിടുന്നത്. ആരോഗ്യം വഷളാകുന്ന കുട്ടികളെ സംരക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സംവിധാനങ്ങള്‍ കുറയുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.
മുലയൂട്ടൽ, വാക്സിന്, ചികിത്സ ലഭ്യമാക്കൽ, ആൻറിബയോട്ടിക്, ഒ.ആർ.എസ് ഉപയോഗം, സിങ്ക് സപ്ലിമെൻറ് എന്നിവയാണ് ഈ രോഗങ്ങളില്‍നിന്ന് പ്രതിരോധം നേടാനുള്ള മാർഗങ്ങള്‍. പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും കുട്ടിക്കാലത്തുള്ള രോഗങ്ങള്‍ ചികിത്സിക്കാനുള്ള ജാഗ്രത കുറയുന്നതാണ് പ്രധാന പ്രശ്നം. ഗ്രാമീണ മേഖലകളില്‍ പോഷകാഹാരം ലഭിക്കാതെ ജീവിക്കുന്ന കുട്ടികളിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.