ഹ്യൂസ്റ്റൻ: ഇന്തോ-അമേരിക്കൻ ശാസ്ത്രജ്ഞന് അർബുദ ഗവേഷണത്തിന് 11 ലക്ഷം ഡോളറിെൻറ പുരസ്കാരം. ഇന്ത്യൻ ശാസ്ത്രജ്ഞൻ സിദ്ധാർഥ് വരദരാജൻ, ഹ്യൂസ്റ്റൻ സർവകലാശാലയിലെ ഗവേഷകനായ സങ്ക്യുക് ചുങ് എന്നിവർക്കാണ് അർബുദ ഗവേഷണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കാൻസർ പ്രിവൻഷൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്സസ് (സി.പി.ആർ.െഎ.ടി) സഹായം നൽകിയത്.
കെമിക്കൽ ആൻഡ് ബൈമോളിക്കുലാർ എൻജിനീയറിങ്ങിൽ അസോസിയേറ്റ് പ്രഫസറായ സിദ്ധാർഥ് വരദരാജന് ടി സെൽ ഇമ്യൂണോതെറപ്പിയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾക്കായി 11,73,420 ഡോളറും അദ്ദേഹത്തിെൻറ സഹ ഗവേഷകനായ സങ്ക്യുക് ചുങ്ങിന് ഗർഭാശയമുഖ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 8,11,617 ഡോളറുമാണ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.