ഇന്ത്യയിലെ ഇറച്ചിക്കോഴികളിൽ ശക്തിയേറിയ ആൻറിബയോട്ടിക്കുകൾ പ്രയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. കോഴികളിെല മരുന്നു പ്രയോഗത്തിെൻറ അനന്തരഫലം ലോകം മുഴവൻ അനുഭവിക്കേണ്ടി വരുമെന്നും പഠനം പറയുന്നു.
അവസാന ൈകയെന്ന നിലയിൽ മാത്രം ഉപയോഗിക്കേണ്ട മരുന്നുകൾ പോലും ഡോക്ടർമാരുടെ മേൽനോട്ടമില്ലാെത തോന്നിയതു പോലെ കോഴികളിൽ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യമുള്ള മൃഗങ്ങളിൽ േപാലും വളർച്ച ത്വരിതഗതിയിലാക്കാൻ ഇത്തരം മരുന്നുകൾ കുത്തിവെക്കുന്നു.
മനുഷ്യർക്ക് രോഗമുണ്ടാക്കുന്ന പല രോഗാണുക്കൾക്കും ശക്തമായ ഇൗ ആൻറിബയോട്ടിക്കുകളെയും പ്രതിരോധിക്കാൻ ഇതു മൂലം സാധിക്കുന്നു. അവ കൂടുതൽ കരുത്തരാകുകയും പല രോഗങ്ങൾക്കും മരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അത് െപാതുജനാരോഗ്യെത്ത ദോഷകരമായി ബാധിക്കും. കൂടാതെ, പ്രതിരോധ ശേഷി കൂടിയ രോഗാണുക്കൾ ലോകത്തെല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്യും.
അവസാന ആശ്രയമെന്ന നിലയിൽ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കായ ‘കൊളിസ്റ്റിൻ’ ടൺ കണക്കിനാണ് ഇന്ത്യയിലേക്ക് കയറ്റി വിടുന്നതെന്നും ഇത് ഇറച്ചിക്കോഴികളിലും ഇറച്ചിക്ക് വേണ്ടി വളർത്തുന്ന മറ്റ് മൃഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതായും ദ ഗാർഡിയെൻറ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് മറ്റു മരുന്നുകൾ ഫലപ്രദമാകാതിരിക്കുേമ്പാൾ ഉപയോഗിക്കുന്നതാണ് കൊളിസ്റ്റിൻ. ഇവ ഫാമിലെ മൃഗങ്ങളിൽ പ്രയോഗിക്കുേമ്പാൾ അവക്ക് പുറംലോകത്തേക്കാൾ കൂടുതൽ രോഗ പ്രതിരോധം ലഭിക്കും. എന്നാൽ രോഗണുക്കൾ പതിയെ ഇൗ ആൻറിബയോട്ടിക്കിനെയും പ്രതിരോധിക്കാൻ പഠിക്കും. ഇതു മൂലം രോഗം വന്നാൽ ഭേദമാകാൻ കൂടുതൽ ശക്തിയേറിയ മരുന്ന് കണ്ടെത്തേണ്ടി വരും. മരുന്ന് ലഭ്യമല്ലാതിരുന്നാൽ മരണകാരണമാകുന്ന രോഗങ്ങളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.