വാഷിങ്ടൺ: നമ്മുടെ മസ്തിഷ്കത്തിനും വയസ്സാകാറുണ്ട്. എന്നാൽ, 81ാമത്തെ വയസ്സിലും മസ്തിഷ്കത്തിന് യുവത്വം നിലനിർത്താൻ കഴിയുമത്രെ. കേൾക്കുേമ്പാൾ തമാശയായി തോന്നുെമങ്കിലും അൽപം മനസ്സുവെച്ചാൽ കാര്യം നടക്കുമെന്നാണ് യു.എസിലെ ശാസ്ത്രജ്ഞർ പറയുന്നത്. വലിയ വിലയാകുമെന്നൊന്നും ചിന്തിേക്കണ്ട. ദിവസവും ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തിയാൽ മതി.
ഇലക്കറികൾ കഴിച്ചാൽ തലച്ചോറിന് വയസ്സാകില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിവസേന പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് തലച്ചോറിെൻറ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാർത്ത ക്ലാര മോറിസ് പറഞ്ഞു. 81 വയസ്സായ 960 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ദിവസേന ഭക്ഷണക്രമത്തിൽ ഇലക്കറികൾ ഉപയോഗിക്കുന്നവരിൽ ഒാർമശക്തിയും ചിന്താേശഷിയും കുറവില്ലെന്നും എന്നാൽ ഇലക്കറികൾ ഉപയോഗിക്കാത്തവരിൽ കാര്യമായ ഒാർമപ്പിശകുള്ളതായും യു.എസിലെ റഷ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നു. ഇലക്കറി കഴിക്കാത്തവരും അല്ലാത്തവരും തമ്മിലുള്ള ഒാർമശക്തിയുടെ അന്തരെത്തക്കുറിച്ച് സൂചിപ്പിക്കുന്നത് ന്യൂറോളജി ജേണലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.