കാൻസറിന്​ കാരണമാകുന്നതിനാൽ ഖത്തറിൽ പിൻവലിച്ച മരുന്ന്​ കേരളത്തിൽ സുലഭം

കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകിയതിനെ തുടർന്ന്​ യു.എസ്​, ഖത്തർ എന്നിവിടങ്ങളിൽ പിൻവലിച്ച മരുന്നുകൾ കേരളത്തിൽ സുലഭം. 

ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന വാൾസാർടൻ 40 എം.ജി, 80 എം.ജി എന്നീ ഗുളികകൾ​ യു.എസിലും ഖത്തറിലും നിരോധിച്ചിരിക്കുകയാണ്​​. ഒരു ഇന്ത്യൻ കമ്പനിയുടെ ഖത്തറിൽ നിന്ന്​ പിൻവലിച്ച ‘വാൾസാർ’ എന്ന മരുന്ന്​​ സംസ്​ഥാനത്ത്​ ഇപ്പോഴും ഡോക്​ടർമാർ രോഗികൾക്ക്​ കുറിച്ചു നൽകുന്നുണ്ട്​.​ 

അമിത രക്​ത സമ്മർദം അനുഭവിക്കുന്ന ഹൃദ്രോഗികൾക്ക്​ ഡോക്​ടർമാർ എഴുതുന്നതാണ്​ ഇൗ മരുന്നുകൾ. ഇവയിലടങ്ങിയ ‘എൻ നൈട്രോസോഡിയം എത്തിലമിൻ’ എന്ന രാസവസ്തു കാൻസറിനു കാരണമാകുന്നുവെന്നാണ്​ കണ്ടെത്തിയത്​. 

ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മർദത്തിനും ഉപയോഗിക്കുന്ന വൾസാർടനിലാണ് കാൻസറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയത്. ഇന്ത്യൻ കമ്പനിയുടെ വാൾസാർ 40 എം.ജി, 80 എം.ജി എന്നിവ പിൻവലിച്ച മരുന്നുകളിൽ ഉൾപ്പെടുന്നവയാണ്​. ഇവ കൂടാതെ, ചൈനീസ്​, സ്​പാനിഷ്​ കമ്പനികളുടെ മരുന്നുകളും നിരോധിച്ചവയിൽ പെടുന്നുണ്ട്​. ഹൃദ്രോഗ ചികിൽസക്ക് മറ്റ് കമ്പനികൾ ഉൽപാദിപ്പിക്കുന്ന മരുന്നുകളിലും വൾസാർടൻ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ മരുന്ന്​ പരിശോധനകൾ പൂർത്തീകരിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ്​ നിരോധിക്കേണ്ട മരുന്നുകൾ പലതും ഇപ്പോഴും വിപണിയിലെത്തുന്നതിനിടയാക്കുന്നത്​. ആധികാരികമായ പരിശോധനകൾ പൂർത്തിയാക്കാതെയാണ്​ പല മരുന്നുകളും വിപണിയിലെത്തുന്നത്​. പരിശോധനകൾ പൂർത്തിയാകു​േമ്പാഴേക്കും വർഷങ്ങൾ കഴിഞ്ഞിരിക്കും. പിന്നീട്​  മരുന്ന്​ പിൻവലിക്കാനോ ഘടകങ്ങളിൽ മാറ്റം വരുത്താനോ ആവശ്യപ്പെടു​േമ്പാഴേക്കും ഇൗ മരുന്നുകൾ ജനങ്ങൾ സ്​ഥിരമായി ഉപയോഗിച്ച്​ തുടങ്ങിയിരിക്കും. ദീർഘകാല ഉപയോഗത്തിനു ശേഷം ഇവ പിൻവലിക്കു​േമ്പാൾ ഇത്രയും കാലം ഇവ ഉപയോഗിച്ച രോഗികളുടെ ആരോഗ്യത്തെയാണ്​ ഇത്​ ദോഷകരമായി ബാധിക്കുന്നത്​. 

Tags:    
News Summary - Kerala Consume Carcinogenic Medicine which Withdrow From Qatar - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.