ലണ്ടൻ: രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്നവരിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് പഠനം. ഇത്തരക്കാരിൽ നേരത്തേ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നവരേക്കാൾ മരണസാധ്യത 10 ശതമാനം കൂടുതലാണത്രെ. അഞ്ചു ലക്ഷം പേരിൽ നടത്തിയ ഗവേഷണത്തിനൊടുവിലാണ് യു.കെ ബയോബാങ്ക് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ക്രൊേണാളജിക്കൽ ഇൻറർനാഷനലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വൈകി ഉറങ്ങുന്നവരിൽ ഉയർന്ന തോതിൽ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തി. വൈകി ഉണരുന്നവർക്ക് അവരുടെ പരിസ്ഥിതിയുമായി യോജിക്കാത്ത ആന്തരിക ജൈവ ഘടികാരമായിരിക്കും ഉണ്ടാവുകയെന്ന് നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ക്രിസ്റ്റൺ നട്സൺ പറഞ്ഞു.
മാനസിക സമ്മർദം, തെറ്റായ സമയങ്ങളിലെ ഭക്ഷണം, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ, മദ്യത്തിെൻറയും മയക്കു മരുന്നിെൻറയും ഉപയോഗം തുടങ്ങി വിവിധ തരം അനാരോഗ്യ പ്രവണതകൾ ൈവകി എഴുന്നേൽക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും നട്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.