ന്യൂഡൽഹി: ഏകാന്തതയും കുടുംബബന്ധങ്ങളിലെ തകർച്ചയും ഇന്ത്യയിലെ 43 ശതമാനം വൃദ്ധർക്ക് മാനസികപ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം. ഇൗ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ ഏജ്വെൽ ഫൗണ്ടേഷനാണ് രാജ്യത്തെ 50,000 വൃദ്ധർക്കിടയിൽ പഠനം നടത്തിയത്. കുടുംബാംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങളോ താൽപര്യങ്ങളോ പരിഗണിക്കുന്നില്ലെന്ന് 45 ശതമാനം പേർ വ്യക്തമാക്കി.
സർക്കാർ പദ്ധതികൾ നടപ്പാക്കുേമ്പാൾ വൃദ്ധരുടെ േക്ഷമത്തിനും ശാക്തീകരണത്തിനും മുൻതൂക്കം നൽകണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
പ്രായമായവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് സാമൂഹിക വികസന അജണ്ടക്ക് തന്നെ ഭീഷണിയാണെന്നും സമൂഹത്തിെൻറ മുഖ്യധാരയിൽ നിന്നുതന്നെ ഇവരെ അകറ്റിനിർത്താനാണ് ഇത് ഇടയാക്കുകയെന്നും ഏജ്വെൽ ഫൗണ്ടേഷൻ ചെയർമാൻ ഹിമാൻഷു രഥ് പറഞ്ഞു. 60 കഴിഞ്ഞവർക്ക് സാമ്പത്തികസുരക്ഷിതത്വം നൽകണമെന്നും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ സൗജന്യമായി കൗൺസലർമാരെ നിയോഗിക്കണമെന്നും ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.