ദക്ഷിണേന്ത്യയില്‍ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കമ്പ്യൂട്ടര്‍ നാവിഗേറ്റഡ് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി മേയ്ത്ര

കോഴിക്കോട്: മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അതിനൂതന സാങ്കേതിക വിദ്യയായ ഫാസ്റ്റ് ട്രാക്ക ്കമ്പ്യൂട്ടര്‍ നാവിഗേഷനു(ബ്രെയിന്‍ ലാബ് നീ-3 മോഷന്‍)മായി കോഴിക്കോട് മേയ്ത്ര ആശുപത്രി. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി മേയ്ത്രയിലാണ് ഇത്തരം ശസ്ത്രക്രിയ ആരംഭിച്ചിരിക്കുന്നത്. സന്ധിവാതവുമായി ബന്ധപ്പെട്ട് മുട്ടുമാറ്റിവെ ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികള്‍ക്കുള്ള ഈ ശസ്ത്രക്രിയ നടത്തുന്നത് മേയ്ത്രയിലെ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ ടീമാണ്. ഡോ. സമീര്‍ അലി (കൺസള്‍ട്ടന്‍റ് ആന്‍റ് ഹെഡ് ഓഫ ് ജോയിന്റ് റീപ്ലേസ്‌മെന്‍റ് ആന്‍റ് ആര്‍ത്രോസ് ‌കോപ്പി സര്‍ജറി)യുടെ നേതൃത്വത്തില്‍ ന ടത്തുന്ന ശസ്ത്രക്രിയയില്‍ പേശികളില്‍ മുറിവുകളില്ലാതെ തന്നെ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ 100 ശതമാനം കൃത്യതയോടു കൂടി ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനാല്‍ മുട്ടിന്‍റെ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കുന്നു.

ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് മൂന്ന് ദിവസത്തെ ആശുപത്രി വാസവും 4 മണിക്കൂറിനുള്ളില്‍ നടക്കാനും സാധിക്കുന്നു. സാധാരണ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ 10 ദിവസം വരെ ആശുപത്രിവാസവും നടക്കുന്നതിന് രണ്ടു ദിവസവുമാണ് വേണ്ടിവരുന്നത്. ശസ്ത്രക്രിയക്ക് ഏകദേശം ഒന്നു മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയമാണ് വേണ്ടി വരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 4 മണിക്കൂറിന് ശേഷം പേശികള്‍ക്ക് ആയാസവും ബലവും വര്‍ധിപ്പിക്കുന്നതിനുള്ള ഫിസിയോതെറാപ്പിയും വാക്കറിന്റെ സഹായത്തോടെ രോഗി നടക്കാനും തുടങ്ങുന്നു.

ഓരോ മസിലിന്റെയും പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ വഴി നിര്‍ണയിക്കുകയും പ്രവര്‍ത്തനക്കുറവുള്ള മസിലിനെ ബലപ്പെടുത്തുന്നതിനായി അ ത്യാധുനിക ഫിസിയോതെറാപ്പി സംവിധാനത്തിലൂടെ പ്രത്യേക എക്‌സര്‍സൈസ് നല്‍കുകയും ചെയ്യുന്നു. ശസ്ത്രക്രിയക്ക് ശേഷം
രോഗിക്ക് 48 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വേദന ഇല്ലാതാക്കുന്നതിനായി നൂതന അനസ്തീസ്യ സംവിധാനത്തിലൂടെ ഒ രു ചെറി യ ട്യൂബ് വ ഴി മുട്ടിലേക്കുള്ള ഞരമ്പിലേക്ക് മരുന്നു നല്‍കുന്നു.പ്രായാധിക്യം ശസ ്ത്രക്രിയക്ക് തടസ്സമാകുന്നില്ലെന്ന് ഡോ. സമീര്‍ അലി പറവത്ത് പറഞ്ഞു.

പ്രായാധിക്യം മൂലമോ വാതസംബന്ധമായ അസുഖങ്ങളാലോ അപകടങ്ങള്‍ കാരണമോ കേടുവന്ന സന്ധിയുടെ ഉപരിതല ഭാഗം നീക്കം ചെയ്ത് പകരം ആ ഭാഗത്ത് കൃത്രിമമായ സന്ധിഭാഗങ്ങള്‍ വെച്ച് പിടിപ്പിക്കുക വഴി രൂപ വൈകൃതവും വേദനയും ഇല്ലാതാക്കുന്ന ഈ ശസ്ത്രക്രിയയില്‍ കൃത്രിമ സന്ധി നിര്‍മ്മിക്കുന്നതിനായി ചില പ്രത്യേക ലോഹ സങ്കരം, ടൈറ്റാനിയം, പ്ലാസ്റ്റിക്, ഓക്‌സീനിയം, സെറാമിക് എന്നിവയാണ് ഉ പയോഗിക്കുന്നത്. കാല്‍മുട്ട്, ഇടുപ്പ്, തോള്‍, കൈമുട്ട്, കാല്‍ക്കുഴ തുടങ്ങിയ സന്ധികളാണ് ഇത്തരത്തില്‍ മാറ്റി വെക്കുന്നത്. മേയ്ത്രയില്‍ കഴി ഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം 250നു മുകളില്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Tags:    
News Summary - Meitra Hospital Fast Track Computer Navigated-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.