നിപ വൈറസ് ബാധിച്ച് നിരവധി പേർ മരിച്ചിരിക്കുന്നു. 11 പേരാണ് ഇതുവരെ നിപ മൂലം മരിച്ചിരിക്കുന്നത്. വവ്വാലുകളാണ് രോഗം പടർത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ ഇവയിൽ നിന്നാണ് വൈറസ് പടരുന്നതെന്നാണ് കരുതുന്നത്. വവ്വാലുകളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളുെട സ്രവങ്ങൾ വഴി മനുഷ്യരിലേക്കും വൈറസ് പടരുമെന്നാണ് നിഗമനം. അതിനാൽ മൃഗങ്ങളെ വളർത്തുന്നവർ അവയെ കൈകാര്യം ചെയ്യുേമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- വളര്‍ത്തുമൃഗങ്ങള്‍ക്ക് മരുന്ന് നല്കുമ്പോഴും പരിചരിക്കുമ്പോഴും അവയുടെ ശരീരസ്രവങ്ങള്‍ കണ്ണിലും വായിലും ശരീരഭാഗങ്ങളിലും ആവാതിരിക്കാന്‍ ശ്രദ്ധിക്കുക.
- മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ൈകയുറ ധരിക്കുകയും കൈകള്‍ സോപ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. നായ് ഉള്‍പ്പെടെയുള്ള മൃഗങ്ങളെ യഥേഷ്ടം അലയാന്‍ വിടാതിരിക്കുക.
- കൂട്ടത്തോടെയുള്ള മൃഗങ്ങളുടെ മരണമുണ്ടായാല്‍ ഉടന്‍ മൃഗസംരക്ഷണ/ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.
- രോഗാണുക്കള്‍ മൃഗങ്ങളുടെ മൂത്രത്തില്‍ 16 മണിക്കൂര്‍വരെ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ എടുക്കുക.
- പക്ഷികള്‍ കടിച്ച പഴവർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
- വവ്വാലുകള്‍ക്ക് അടക്ക ഇഷ്ട ഭക്ഷണമായതിനാല്‍ അടക്ക സംസ്കരിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കുക.
- ജൈവ അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുക.
(അവലംബം: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം സെക്രട്ടറി ഡോ. ഷമീം അബൂബക്കര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.