മുംബൈ: നിപ വൈറസ് നിർബന്ധിത പരാന്നഭോജികളാണെന്നും അതിനാൽ പഴവർഗങ്ങളിലൂടെ മറ്റ് ജീവികളിലേക്ക് പടരാൻ കഴിയില്ലെന്നും പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി. മറ്റ് വൈറസുകളെേപ്പാലെ, നിപക്കും പിടിച്ചുനിൽക്കാനും പെരുകാനും മനുഷ്യ, മൃഗ കോശങ്ങൾ ആവശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദേവേന്ദ്ര മൗര്യ പറഞ്ഞു.
കേരളത്തിലെ പകർച്ചപ്പനിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ മഹാരാഷ്ട്രയിലെ കൃഷിക്കാരെയും പഴവർഗ വ്യാപാരത്തെയും സാരമായി ബാധിച്ച സാഹചര്യത്തിലാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയുടെ പ്രതികരണം.
അതേസമയം, പഴവർഗങ്ങൾ കഴിക്കുന്ന വവ്വാലുകളിൽ ചെറിയ ശതമാനം മാത്രമാണ് നിപ വൈറസ് പേറുന്നത്. മുൻകരുതൽ എന്ന നിലയിൽ, പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കരുതെന്ന് ഉപദേശിച്ചു. വൈറസുള്ള ജീവി കടിച്ച ഉടനെ ആ പഴം കഴിച്ചാൽ വൈറസ് പകരാൻ സാധ്യതയുണ്ട്. അതേസമയം, വൈറസിന് അധികനേരം പഴങ്ങളിൽ അതിജീവിക്കാൻ കഴിയിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.