വാഷിങ്ടൺ: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ഭാരക്കൂടുതലിനും അമിതവണ്ണത്തിനും സാധ്യത കൂടുതലാണെന്ന് പഠനം. പഠനത്തിൽ പെങ്കടുത്തവരിൽ കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്ന 10.9 ശതമാനം പേരെ അപേക്ഷിച്ച് ഭക്ഷണം ഒഴിവാക്കുന്ന 26.7 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണെന്ന് പഠനത്തിൽ കണ്ടെത്തി.
യു.എസിലെ മായോ ക്ലിനിക്കിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. 347 ആളുകളുടെ പ്രഭാതഭക്ഷണ സ്വഭാവം 2005 മുതൽ 2017 വരെ നിരീക്ഷിച്ചായിരുന്നു പഠനം. പഠനത്തിനായി ഉപയോഗെപ്പടുത്തിയ 18നും 87നും മധ്യേ പ്രായമുള്ളവരുടെ ഉയരം, ഭാരം, ഇടുപ്പളവ് തുടങ്ങിയവ അളന്നു തിട്ടപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.