ലണ്ടൻ: എന്തുകൊണ്ട് വാർധക്യത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകളെ എളുപ്പത്തിൽ അനാരോഗ്യം പിടികൂടുന്നുവെന്ന ചോദ്യത്തിന് മറുപടിയുമായി ഒരു പറ്റം ഗവേഷകർ. ഇൗ പ്രതിഭാസം മനുഷ്യരിലെ ജീനുകളുമായി തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ബ്രിട്ടനിലെ എക്സറ്റെർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. ഇരു ലിംഗങ്ങളിലുമുള്ളവരിലെ ചില ജീനുകൾ പുരുഷന്മാർക്ക് അനുഗുണമാകുേമ്പാൾ സ്ത്രീകൾക്ക് പ്രതികൂലമായി വർത്തിക്കുന്നുവെന്നതാണ് ഇവർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. സ്ത്രീകളുടെ പ്രത്യുൽപാദനശേഷി നിലക്കുന്നതോടെ ഇൗ പ്രതികൂല ജീനുകൾ വേഗത്തിൽ വ്യാപിക്കുന്നുവെന്നും ഇതേ ജീനുകൾ പുരുഷനെ ആരോഗ്യവാനാക്കി നിലനിർത്തുന്നതിൽ പങ്കുവഹിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.