ഇന്ത്യയിൽ എട്ടിലൊരാൾ മരിക്കുന്നത് മലിനമായ വായു ശ്വസിക്കുന്നതു മൂലമെന്ന് പഠനം. പുകവലിയേക്കാൾ ഗുരുതര പ്രശ്നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മരണം, രോഗബാധ, ആയുർ ദൈർഘ്യം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെടുന്നു. ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത് ജേർണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വായു മലിനീകരണം മൂലം ചെറു പ്രായത്തിൽ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തിൽ 26 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത് 18 ശതമാനമാണ്. 2017ൽ ഇന്ത്യയിൽ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരിൽ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്. വായുമലിനീകരണ തോത് അൽപ്പം കുറയുകയാണെങ്കിൽ ഇന്ത്യയിലെ ആയുർദൈർഘ്യം നിലവിലുള്ളതിനേക്കാൾ 1.7വർഷം കൂടുമെന്നും റിപ്പോർട്ട് പറയുന്നു.
ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഝാർഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തിൽ മുന്നിട്ടു നിൽക്കുന്നത്. പുകവലി എന്ന ദുശ്ശീലം വലിെയാരളവുവരെ കുറക്കാൻ ഇന്ത്യക്കായെങ്കിലും മലിന വായു മൂലം ശ്വാസകോശ രോഗങ്ങൾ നിലനിൽക്കുകയാണ്. കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും പ്രമേഹത്തിനും മലിനവായു ശ്വസിക്കുന്നത് വഴിവെക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് മെട്രിക് ആൻറ് ഇവാലുവേഷൻ ഡയറക്ടർ പ്രഫ. ക്രിസ്റ്റഫർ മുറെ പറഞ്ഞു. വായു മലിനീകരണം ഏറ്റവും മോശമായ 15 സിറ്റികളിൽ 14ഉം ഇന്ത്യയിലാെണന്ന് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.