ന്യൂയോർക്: സ്ലിം ബ്യൂട്ടിയാകാൻ എത്രപേർ ഡയറ്റ് ശീലമാക്കിയിട്ടുണ്ട്? സൂക്ഷിക്കുക, ഏതുകാര്യത്തിലുമെന്ന പോലെ ഡയറ്റും പരിധിവിടുേമ്പാൾ അപകടകാരിയാണ്. അമേരിക്കയിൽ ആരോഗ്യ ശാസ്ത്ര പഠനവിഭാഗത്തിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്.
ഡയറ്റ് സൃഷ്ടിക്കുന്ന രോഗങ്ങളിൽനിന്നുള്ള മരണ നിരക്ക്, പുകവലിയുണ്ടാക്കുന്ന അപകടത്തെക്കാൾ എത്രയോ വലുതാണെത്ര. ലോകത്ത് അഞ്ചിൽ ഒരാൾ മരിക്കുന്നത് അശാസ്ത്രീയമായ ഡയറ്റ് കാരണമാണെന്നും ലാൻസറ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഡയറ്റിനായി പലരും കഴിക്കുന്ന ജങ്ക് ഭക്ഷണങ്ങളിലെ ഉപ്പും സോസും കൃത്രിമ രാസപദാർഥങ്ങളെല്ലാം രോഗത്തിലേക്കെത്തിക്കുന്ന പ്രധാനവസ്തുക്കളാണ്. ഹൃദയസംബന്ധമായ പല രോഗങ്ങളുടെയും തുടക്കം അശാസ്ത്രീയ ഡയറ്റാണെന്നും പഠനം പറയുന്നു. ശരീരത്തിൽ നട്സ്, പച്ചക്കറികൾ, മത്സ്യങ്ങളിൽനിന്നു ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവയുടെ അളവു കുറയുന്നതും അപകടത്തിനിടയാക്കുന്നു.
അമിതമായ ഉപ്പ് ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദത്തിനിടയാക്കുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. ഉപ്പ് ഹൃദയത്തെയും രക്തധമനികളെയും നേരിട്ടു ബാധിക്കുന്നു. എന്നാൽ, പഴവർഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഹൃദയത്തെ സംരക്ഷിക്കുന്നവയാണ്. സോയ സോസ്, സംസ്കരിച്ച മാംസം, ഉപ്പ് കൂടിയ ഫ്രഞ്ച് ഫൈസ് എന്നിവ അർബുദം, ടൈപ് 3 പ്രമേഹം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അപകടം െകാണ്ടുവരുന്നതിന് പ്രധാന കാരണങ്ങളായി പഠനത്തിൽ പറയുന്നത് മൂന്നെണ്ണമാണ്. ഒന്നാമതായി അമിതയളവിലുള്ള ഉപ്പ്. ഇത് 30 ലക്ഷം ആളുകളെ മരണങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ഡയറ്റിന് ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ അവശ്യധാന്യത്തിലെ ലഭ്യതക്കുറവുമൂലം 30 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. പഴവർഗങ്ങളുടെ പ്രോട്ടീൻ ലഭ്യതക്കുറവിൽ 20 ലക്ഷം പേരും വിവിധ രോഗങ്ങളുമായി മരണത്തിലേക്ക് നീങ്ങുന്നു. വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സയൻസ് മെട്രിക് ആൻഡ് ഇവാല്വേഷൻ ഡയറക്ടർ പ്രഫസർ ക്രിസ്റ്റഫർ മറേയുടെ നേതൃത്വത്തിലായിരുന്നു പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.