പ്രളയാനന്തരം ആശങ്കക്കിടയാക്കും വിധം എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും എണ്ണം വർധിക്കുകയാണ്. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രതിരോധ -നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
എന്താണ് എലിപ്പനി?
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍ പെട്ട ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ഇതിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയിട്ടില്ല.
എങ്ങനെയാണ് രോഗം പടരുക?
രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് അസുഖം പകരുക. സാധാരണ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും നനവുള്ള പ്രതലത്തിലൂടെയും െചളിയിലൂടെയും അസുഖം പകരാം. മുറിവുകള്‍, പോറലുകള്‍ എന്നിവ വഴിയാണ് രോഗാണു അകത്തു കടക്കുക.
രോഗലക്ഷണം എന്തെല്ലാം?
രോഗാണു അകത്തു കടന്നാല്‍ 5-15 ദിവസത്തിനകം രോഗലക്ഷണം ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിെൻറ അളവ് കുറയുക, രക്തത്തിെൻറ നിറം വരുക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം.
ഗുരുതരാവസ്ഥ എന്തൊക്കെ?
സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.
രോഗം എങ്ങനെ തടയാം?
പ്രതിരോധം ആണ് പ്രധാനം. പ്രത്യേകിച്ചും ഒരു വലിയ പ്രളയം കഴിഞ്ഞ സാഹചര്യത്തില്‍ നാട്ടിലെങ്ങും മലിനമായ വെള്ളക്കെട്ടുകള്‍ ഉണ്ട്. അതോടൊപ്പം രക്ഷാപ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടവരും പ്രതിരോധ മാര്‍ഗം സ്വീകരിക്കണം.
•രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍, കൈയുറയും ബൂട്ടും ധരിക്കണം. മുറിവുകള്‍ നനയാതെ പൊതിഞ്ഞു സൂക്ഷിക്കണം.വീടുകളിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ മുറികളില്‍ മുഴുവന്‍ ചെളിയും മറ്റും ഉണ്ടാകും. ഇത് വൃത്തിയാക്കുന്നതിനു മുന്നേ മുകളില്‍ പറഞ്ഞ സംരക്ഷണം ഉണ്ടാകണം. ആദ്യമേ വീടിനകവും പാത്രങ്ങളും അണുമുക്തമാക്കണം. ഇതിന് ഒരു ശതമാനം ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീ സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി 10 മിനിറ്റ് വെച്ചിട്ട് വെള്ളം മാത്രം ഊറ്റിയെടുത്ത് തറയും മറ്റും വൃത്തിയാക്കണം. അണുമുക്തം ആകാന്‍ 30 മിനിറ്റ് സമയം നല്‍കണം.
കിണറുകളും ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം.
ചത്ത മൃഗങ്ങളെയും മറ്റും നീക്കംചെയ്യുന്നവര്‍ മുകളില്‍ പറഞ്ഞ മുന്‍കരുതൽ എടുക്കണം. ജോലിക്കു ശേഷം കൈകള്‍ വൃത്തിയായി കഴുകണം. മൃഗ വിസർജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇത് ചെയ്യണം.
വെള്ളത്തില്‍ മുങ്ങിക്കിടന്ന ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കരുത്. ഭക്ഷണ വസ്തുക്കള്‍ നന്നായി വേവിച്ചും, കുടിവെള്ളം ഒരു മിനിറ്റ് എങ്കിലും തിളപ്പിച്ചും വേണം ഉപയോഗിക്കാന്‍.
എലികളും മറ്റും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം. എലികളെ കൊല്ലാൻ എലിക്കെണികള്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എലിവിഷം അപകടകരമാണ്. ഒഴിവാക്കുക.
വീട്ടിലും പരിസരത്തും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളും മറ്റും ഇത്തരം വെള്ളത്തില്‍ ഇറങ്ങി കളിക്കാന്‍ സാധ്യതയുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍, നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണം. സ്വയം ചികിത്സ പാടില്ല.
ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കാൻ:
•വെറുംവയറ്റിൽ ഗുളിക കഴിക്കരുത്. ഭക്ഷണശേഷം മാത്രം കഴിക്കണം.
•ഗുളിക കഴിച്ചുകഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. (ചിലർക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചിൽ ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണിത്.)
ഗുളികയുടെ ഡോസ്
•14 വയസ്സിന് മുകളിൽ 200 എം.ജി ആഴ്ചയിൽ.
•8-14 വയസ്സ് 100 എം.ജി ആഴ്ചയിൽ.(നാല് ആഴ്ചകളിൽ കഴിക്കുക)
•എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്സി നൽകരുത്. പകരം ഡോക്ടറുടെ നിർദേശ പ്രകാരം അസിത്രോമൈസിൻ ഗുളിക നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.