വാഷിങ്ടൺ: കൂടിയതോതിൽ പഞ്ചസാര കലർത്തിയ പാനീയങ്ങളും സോഡയും ഗുരുതരമായ വൃക്കരോഗ ങ്ങൾക്ക് സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ‘അമേരിക്കൻ സൊസൈറ്റി ഒാഫ് നെഫ്രോളജി’ എന്ന ക്ലിനിക്കൽ ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
യു.എസിലെ ജോൺ ഹോപ്കിൻസ് ബ്ലൂംബെർഗ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 3,003 ആഫ്രിക്കൻ, അമേരിക്കൻ പുരുഷൻമാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് ഇൗ വിവരം. 185 പേർക്ക് വൃക്കസംബന്ധമായ അസുഖം പിടിപെട്ടതായി എട്ടു വർഷത്തോളം നടത്തിയ നിരീക്ഷണത്തിൽനിന്ന് മനസ്സിലായി.
സോഡ, മധുരമുള്ള പഴംപാനീയങ്ങൾ, മധുരം ചേർത്ത വെള്ളം എന്നിവയാണ് അപകടകരമായ തോതിൽ വൃക്കയെ ബാധിച്ചത്. ഇത്തരം പാനീയങ്ങൾ കഴിച്ചാൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെക്കുറിച്ചും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.