ജനീവ: ലോകത്ത് ഒാരോ വർഷവും നടക്കുന്ന ഗർഭഛിദ്രങ്ങളിൽ പകുതിയോളവും സുരക്ഷിതമല്ലാത്ത മാർഗത്തിലൂടെയെന്ന് ലോകാരോഗ്യ സംഘടന. 2010നും 2014നും ഇടക്ക് ഒാരോ വർഷവും 5.57 കോടി ഗർഭഛിദ്രങ്ങൾ നടന്നതിൽ 17.1 കോടിയും സുരക്ഷിതമായിരുന്നില്ലെന്ന് സംഘടന പുറത്തുവിട്ട ഗവേഷണ പഠനത്തിൽ പറയുന്നു.
തനിച്ചോ മറ്റൊരാളുടെ സഹായത്താലോ ഗുളികകൾ കഴിച്ചാണ് നല്ലൊരളവ് സ്ത്രീകൾ ഇതു ചെയ്യുന്നതെന്നും എന്നാൽ, ഇത് ശരിയായ രീതിയല്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെയുള്ള എൺപത് ലക്ഷം ഗർഭഛിദ്രങ്ങൾ അതിനേക്കാൾ അപകടകരമായ മാർഗങ്ങൾ അവലംബിച്ചാണ്.
വിഷസ്വഭാവമുള്ള വസ്തുക്കൾ വിഴുങ്ങിയും വയർ ഉപയോഗിച്ച് കുഞ്ഞിനെ വലിച്ചെടുത്തും ഒക്കെ ഇത് നടത്തുന്നുണ്ട്. ആഫ്രിക്കയിലാണ് ഒട്ടും സുരക്ഷിതമല്ലാതെയുള്ള മാർഗങ്ങളിലൂടെ ഗർഭഛിദ്രം നടത്തുന്നതത്രെ. ഇത്തരത്തിൽ നടക്കുന്നവയിൽ നാലിൽ ഒന്നു മാത്രമാണ് രക്ഷപ്പെടുന്നതെന്നും ഗർഭഛിദ്രത്തെ തുടർന്നുള്ള മരണനിരക്ക് വളരെ ഉയർന്ന തോതിൽ ആണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.