ലണ്ടൻ: രാത്രിയായാൽ മറക്കാതെ ഉറക്കഗുളിക കഴിക്കുന്നവർക്ക് മുന്നറിയിപ്പ്. നിരന്തരം ഉറക്കഗുളിക കഴിക്കുന്നവർക്ക് മറവിരോഗം വരാനുള്ള സാധ്യതയേറെയെന്ന് ഗവേഷകർ. ഇൻസോംനിയ എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന ഉറക്കക്കുറവിന് ഡോക്ടർമാർ സാധാരണയായി നിർദേശിക്കുന്ന ‘ബെൻസോഡൈസപെൻ’ ഗണത്തിൽപ്പെട്ട മരുന്നിനെയാണ് ഗവേഷകർ വില്ലനായി കണ്ടെത്തിയിരിക്കുന്നത്.
ഇൗ മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ‘സ്മൃതിനാശ രോഗം’ അഥവാ അൽൈഷമേഴ്സ് കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് ഫിൻലൻഡിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ ‘യൂനിവേഴ്സിറ്റി ഒാഫ് ഫിൻലൻഡി’ലെ ശാസ്ത്രജ്ഞർ ഇതേക്കുറിച്ച് പഠനം നടത്തിയത്.2005-2011കാലത്ത് അൽഷൈമേഴ്സ് രോഗം കണ്ടെത്തിയ 70,719 വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
ഉറക്കക്കുറവിനു പുറമെ ഉത്കണ്ഠ രോഗത്തിനും ആഗോളതലത്തിൽ ഉപയോഗിക്കുന്ന മരുന്നിനാണ് ഇപ്പോൾ ഇത്തരത്തിലുള്ള പാർശ്വഫലമുള്ളതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.