തങ്ങളുടെ കുട്ടികൾ മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ണുംനട്ടിരുന്ന് ഗെയിം കളിക്കുന്നതിനെത്തുടർന്ന് ലോകത്തിെൻറ എല്ലാ കോണിൽനിന്നും ഉള്ള ഒട്ടനേകം മാതാപിതാക്കളുടെ മനസ്സിലുദിച്ച സംശയമാകും എെൻറ കുട്ടിക്ക് വല്ല മാനസിക രോഗവുമാണോ എന്നത്.
എന്നാൽ, ആ സംശയത്തിന് ഒരറുതിവരുത്തി വിഡിയോ ഗെയിമുകളോടുള്ള അടിമത്തം മാനസിക വൈകല്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
ആരോഗ്യ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒയും വിദഗ്ധരും വിശകലനം നടത്തി തയാറാക്കുന്ന ഇൻറർനാഷനൽ ക്ലാസിഫിക്കേഷൻ ഒാഫ് ഡിസീസസിലാണ് (െഎ.സി.ഡി) ഗെയിമുകളോടുള്ള അടിമത്തം മാനസികവൈകല്യമാക്കി വിലയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.