കോഴിക്കോട്: ലോക ഹോമിയോപ്പതി വാരാഘോഷ ഭാഗമായി ജില്ല ഹോമിയോപ്പതി വകുപ്പിെൻറ ആഭി മുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നല്കി. കലക്ടറേറ്റ് പരിസരവും ഓഫിസുകളും പരിസ്ഥിതി സൗഹാ ര്ദമാക്കാന് വിവിധയിനം വൃക്ഷൈത്തകളാണ് വകുപ്പ് കൈമാറിയത്. ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. പ്രീതയിൽ നിന്ന് മണിമരുത് വൃക്ഷത്തൈ ജില്ല കലക്ടര്‍ സാംബശിവറാവു ഏറ്റുവാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽസലാം അധ്യക്ഷത വഹിച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ശ്രീലേഖ ടി.വൈ സ്വാഗതം പറഞ്ഞു. ഡോ. ജയശ്രീ, കെ.ജി.എച്ച്.എം.ഒഎ, ഒ.ജി.എച്ച്.എം.ഒ.എ, എ.കെ.എച്ച്.എം.ഒ.എ, കെ.ജി.എച്ച്.പി.എ, കെ.ജി.എച്ച്.ഇ.എ പ്രസിഡന്‍റുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഹോമിയോ ആശുപത്രി ആർ.എം.ഒ ഡോ. ഷൈനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.