ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ ആദ്യത്തെ കുഞ്ഞ് പിറന്നു. മൈറ്റോകോൺഡ്രിയൽ ഡോണേഷനിലൂടെയാണ്അമ്മയുടെ ജനിതക പ്രശ്നം പകരാത്ത വിധം ബീജസങ്കലനം നടത്തിയത്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ലെയ് സിൻഡ്രോം മൂലം രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ജോർദാൻ പൗരയാണ് വൈദ്യശാസ്ത്രത്തിലെ അതിനൂതനമായ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയുടെ അണ്ഡത്തിെൻറ കേന്ദ്രഭാഗം എടുത്ത് ദാതാവിെൻറ അണ്ഡവുമായി ചേർത്ത്, രൂപമാറ്റം വരുത്തിയ അണ്ഡകോശവും ബീജവുമായി സംയോജിപ്പിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിച്ചുകൊണ്ടാണ്കൃത്രിമബീജസങ്കലനം നടത്തിയിരിക്കുന്നത്. രോഗം വന്ന മൈറ്റോ കോൺഡ്രിയൽ ഡി.എൻ.എ ഒഴിവാക്കിയാണ് ദാതാവിെൻറ അണ്ഡത്തിലേക്ക് അമ്മയുടെ അണ്ഡത്തിെൻറ കേന്ദ്രഭാഗം ചേർത്തിരിക്കുന്നത്.
ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോ.ജോൺ സാങ്ങും സംഘവുമാണ് സ്പ്ലിൻഡിൽ ന്യൂക്ലിയർ ട്രാൻസ്ഫർ വിദ്യവഴി ജനിതക രോഗമില്ലാത്ത കുഞ്ഞിനെ ദമ്പതികൾക്ക് സമ്മാനിച്ചിരിക്കുന്നത്.ഏപ്രിൽ ആറിനാണ് മൂന്ന് മാതാപിതാക്കളിലൂടെ കുഞ്ഞ് പിറന്നതെന്നാണ് റിപ്പോർട്ട്.
അമേരിക്കയിൽ ഇതിന് നിയമാനുമതി ഇല്ലാത്തതിനാൽ മൂന്ന് വ്യക്തികളുടെ ഡി.എൻ.എ കളും വികസിപ്പിച്ചെടുത്തതും ചികിത്സ നടത്തിയതും മെക്സിക്കോയിൽ വെച്ചാണ്. കൂടുതൽ വിവരങ്ങൾ ഒക്ടോബറിൽ വെളിപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
മൂന്നാമതൊരാളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയ െഎ.വി.എഫ് രംഗത്തെ വിപളമായി കാണാമെങ്കിലും ഇതിനെ പ്രതികൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.