എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്‍െറ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. ‘ആയുഷ:പാലനം വേദം ആയുര്‍വേദ’ എന്ന യുസ്സിനെ പരിപാലിക്കുന്ന ശാസ്ത്രശാഖയായ ആയുര്‍വേദത്തില്‍ ജീവിതശൈലിയില്‍ അനുവര്‍ത്തിക്കേണ്ട പ്രഥമിക തത്വങ്ങള്‍ വിശദമായിതന്നെ വിവരിച്ചിരിക്കുന്നു. ആയുര്‍വേദം ഒരു ജീവിതരീതി ന്നയാണ്. മുന്‍ തലമുറയിലുള്ളവരുടെ കൃത്യമായ ജീവിതചര്യ രോഗങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. വൈദ്യനെ കാണാതെ തന്നെ അന്ന് തൊടിയിലുള്ള മരുന്നുകള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ ചെറിയ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടത്തെിയിരുന്നു. തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്‍റെ മുഖമുദ്രകളായി മാറി. പൊതുവെ സാമ്പത്തിക നിലവാരം ഉയര്‍ന്നതിനാലും പാശ്ചാത്യവത്കരണത്തിന്‍റെ ഭാഗമായും നമ്മള്‍ സാത്വികതയെ വെടിഞ്ഞ് രാജസതാമസ ഗുണങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ആയുര്‍വേദത്തില്‍ പ്രജ്ഞാപരാധം എന്ന വിഭാഗത്തിലാണ് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രജ്ഞാപരാധത്തിന് അവിവേകം അതായത് ശരീരം കൊണ്ടോമനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അതിപ്രവൃത്തിയോ
അപ്രവൃത്തിയോ ചെയ്യന്നത് എന്ന് ചുരുക്കം. രണ്ടോ മൂന്നോ മണിക്കൂര്‍ അടുപ്പിച്ച് ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും സ്കൂളുകളില്‍ ബാത്ത്റൂമില്‍ പോകാന്‍ മടിച്ച് മൂത്രവേഗത്തെ തടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്താം.
അലസത കൊണ്ടും അറിവില്ലായ്മകൊണ്ടും അഹങ്കാരം കൊണ്ടും നമ്മള്‍ രോഗത്തെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യന്നത്. ആഹാരം, വ്യായാമം തുടങ്ങി ആരോഗ്യം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളില്‍ ഒരു ചിട്ട വരുത്താനോ കൃത്യമായ ദിനചര്യയില്‍ മുന്നോട്ടുപോകാനോ ആരും ശ്രമിക്കുന്നില്ല.
‘പ്രക്ഷാഷനാദ് ഹിപംകസ്യ ദൂതാത് അസ്പര്‍ശനം പരമ’ (ചരകം)
ദേഹത്ത് ചെളിപുരണ്ട ശേഷം കഴുകുന്നതിലും നല്ലത് അത് പുരളാതെ നോക്കുന്നതല്ളേ? സമഗ്രമായ ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്‍്റെയും ഇന്ദ്രിയങ്ങളുടെയും പ്രസന്നത കൂടി ചേരുന്നതാണ്.
‘ബലംഹിഅലം ദോഷകരം പരം തച്ച ബലപ്രദം’
ആരോഗ്യം ബലത്തെ ആശ്രയിച്ചിരിക്കുന്നു. എ.സിയുടെ അധികമായ ഉപയോഗം, ചിട്ടയില്ലാത്ത ഉറക്കം, വൈകിയുള്ള എഴുന്നേല്‍ക്കല്‍, ധൃതിയോടെയുള്ള പ്രഭാതകര്‍മ്മങ്ങള്‍, നടപ്പൊഴിവാക്കി വാഹനങ്ങള്‍ മാത്രമുപയോഗിക്കുക, ഒറ്റ ഇരുപ്പിലുള്ള ജോലി, ഇമവെട്ടാതെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗം, പലവിധ മന:സംഘര്‍ഷങ്ങള്‍, ഇടക്കിടെ ചായ, കാപ്പി, സ്നാക്സ്, വൈകിയുള്ള അത്താഴം, അത് ദഹിക്കുന്നതിന് മുമ്പെ തന്നെയുള്ള ഉറക്കം ഇതല്ളേ 80 ശതമാനം ആളുകളുടെയും ദിനചര്യ. തിരക്കുപിടിച്ച ജീവിതത്തില്‍ കൂടുതല്‍ കഷ്ടപ്പെടാതെ എല്ലാം ഞൊടിയിടയില്‍ എല്ലാം സാധിക്കാനുള്ള ശ്രമമായിരിക്കുന്നു. വാതം, പിത്തം, കഫം എന്നൂ ത്രിദോഷങ്ങള്‍ സമമായ അവസ്ഥ ആരോഗ്യത്തിനും അതിലുള്ള വ്യതിയാനം രോഗത്തിനും കാരണമാകുന്നു.
"നിത്യം ഹിതാഹാര വിഹാരസേവി
സമീക്ഷ്യകാരി വിഷയേഷ്വസക്ത:
ദാതാസമസ്സത്യപര: ക്ഷമാവാ
നാപ്തോപസേവി ച ഭവത്യരോഗ:" (അഷ്ടാംഗ ഹൃദയം)
ഈ പറഞ്ഞ ജീവിതചര്യകളില്‍ നിന്ന് വ്യത്യസ്തമായ ജീവിതശൈലി കാരണം ഉണ്ടാകുന്ന 70 ശതമാനം രോഗങ്ങളില്‍ പ്രധാനമായവയാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളോസ്¤്രടാള്‍ പോലുള്ള ഹൃ¤്രദാഗങ്ങള്‍, പൊണ്ണത്തടി, സ്ട്രെസ് എന്നറിയപ്പെടുന്ന മാനസിക സമ്മര്‍ദം തുടങ്ങിയവ.
പുതിയ പഠനങ്ങളുനരിച്ച് ഏകദേശം 40 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലമാണ്. ഹൃദയത്തില്‍ പമ്പ് ചെയ്യപ്പടുന്ന രക്തം ധമനികളില്‍ പ്രയോഗിക്കുന്ന മര്‍ദ്ദം അധികമായാല്‍ അതിനെ രക്താദിമര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) എന്നും കുറവായാല്‍ ന്യൂനരക്തമര്‍ദ്ദം (ഹൈപ്പോ ടെന്‍ഷന്‍) എന്നും പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരോഗ്യാവസ്ഥയില്‍
120/80mmHg ആണ് രക്ത സമ്മര്‍ദം. പ്രായമനുസരിച്ച് 140/90 വരെയും അസാധാരണമല്ല. ഒരു നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം എന്ന രോഗം തലവേദന, ഉറക്കക്കുറവ്, ഹൃദയഭാഗത്ത് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ഉണ്ടാകുന്നു. ഗുരുതരമായ പല ഉപദ്രവ വ്യാധികളുമുണ്ടാക്കുന്ന ഈ രോഗം ഉപ്പ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിതോപയോഗം, പാരമ്പര്യം, അമിതവണ്ണം, മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും ഉണ്ടാകുന്നു.
നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ രോഗത്തെ, മുന്‍കൂറായി തന്നെ വരാതെ നോക്കാനും കഴിയും. കൊഴുപ്പുണ്ടാക്കുന്ന പാല്‍, മുട്ട, തൈര്, മാംസാഹാരങ്ങള്‍ തുടങ്ങിയവ പരമാവധി കുറക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റിനിര്‍ത്താനും നിയന്ത്രിക്കാനും കഴിയും. ഉപ്പിന്‍റെ കുറഞ്ഞ ഉപയോഗത്തോടൊപ്പം പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തഴുതാമ, വാഴക്കൂമ്പ് തുടങ്ങിയവ കൂടുതല്‍ ഭക്ഷിക്കുന്നതും ഹോട്ടല്‍ ഭക്ഷണം നിയന്ത്രിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. രാത്രി നേരത്തെയുള്ള ഭക്ഷണം, അത് ദഹിച്ച ശേഷമുള്ള ഉറക്കം, രാവിലെയുള്ള നടത്തം, വ്യായാമം തുടങ്ങിയവയും ഈ രോഗത്തെ അകറ്റിനിര്‍ത്തും.
ഒപ്പം മാനസികാരോഗ്യത്തിനും ടെന്‍ഷനില്ലായ്മക്കും പ്രധാന്യമുണ്ട്. പക്ഷാഘാതം, മസ്തിഷ്ക രക്തസ്രാവം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളെ സൃഷ്ടിക്കുന്ന ഇതിനെ
ചെറുത്തുനില്‍ക്കാനായി വെളുത്തുള്ളിയടക്കമുള്ള മരുന്നുകളുടെ പാല്‍കഷായവും അഷ്ടവര്‍ഗം പോലുള്ള കഷായങ്ങളും വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ശരീരത്തിന്‍്റെ ഉയരത്തിനനുസരിച്ച് ഭാരം നിലനിര്‍ത്തുക എന്നതാണ് ആരോഗ്യാവസ്ഥ. ഇതില്‍ നിന്ന് 20 ശതമാനം അധികമായാല്‍ പൊണ്ണത്തടി (Obesity) എന്ന രോഗമായി. ഉയരത്തിന്‍െറ സെന്‍റീമീറ്ററളവില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്നതാകണം ഒരാളുടെ ഭാരം. എണ്‍പതുകളില്‍ 14 ശതമാനം മാത്രമായിരുന്ന പൊണ്ണത്തടി ഇന്നത് 31 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
ഭാരക്കൂടുതല്‍ പൊണ്ണത്തടിക്ക് പുറമെ, ആര്‍ത്രൈറ്റിസ്, ഫൈ¤്രബായിഡ്, ഡിസ്ക് വേദന, ഹോര്‍മോണ്‍ രോഗങ്ങള്‍ എന്നിവയും സൃഷ്ടിക്കുന്നു. പിസ, ബര്‍ഗര്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്, അമിത കൊഴുപ്പ് ചേര്‍ന്ന ആഹാരങ്ങള്‍ തുടങ്ങിയവ ഇന്നത്തെ കുട്ടികളുടെ ഇഷ്ട വിഭവങ്ങളാണ്.
സ്നാക്സ് കൊറിച്ചുകൊണ്ട് ടെലിവിഷന്‍ കാണുന്നത് തന്നെ അമിതവണ്ണത്തിന് കാരണമാണ്. ഒരു സെക്കന്‍ഡറി ലൈഫിനൊപ്പം വ്യായാമ രഹിത ജീവിതവും പോരെ ഇതിന്..? വീട്ടമ്മമാര്‍ക്ക് പണ്ട് വീട്ടുജോലി തന്നെ ഒരു വ്യായാമമായിരുന്നു. ഇന്നാകട്ടെ അടുക്കളിയില്‍ മിക്സി, ഗ്രൈന്‍ഡര്‍, ഫ്രിഡ്ജ്, വാഷിങ്ങ്മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍, കൂടാതെ സഹായത്തിനായി ജോലിക്കാരും.
ചുരുക്കത്തില്‍ അടുക്കളയിലും വീട്ടമ്മമാര്‍ക്ക് അധ്വാനിക്കേണ്ടതില്ല. ഇതിനു പുറമെ യാത്രക്കായി സ്വകാര്യ വാഹനങ്ങള്‍, ഹൈ കലോറി ഭക്ഷണം ഇവയും ഈ രോഗത്തെ ക്ഷണിച്ചുവരുത്തും.
വരണാദി, ത്രിഫല, ഗുല്‍ഗുലു തുടങ്ങിയ മരുന്നുകള്‍ രോഗാനുസരണം സേവിക്കുന്നതിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയായ 83 ശതമാനം പേരെയും ബാധിക്കുന്ന പ്രമേഹം എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ് ആണ് ജീവിതചര്യ കൊണ്ട് നാം സൃഷ്ടിക്കുന്ന മറ്റൊരു മാരക രോഗം.
ആഹാര രീതികളാലോ വ്യായാമക്കുറവുകൊണ്ടോ പാരമ്പര്യമായോ ഉണ്ടാകാവുന്ന ഈ രോഗത്തെ ഒരു മെറ്റബോളിക് ഡിസോര്‍ഡര്‍ ആയി കണക്കാക്കുന്നു. ആഹാരത്തിലെ ഗ്ളൂക്കോസ് ശരിയായ പചനം നടക്കാതെ രക്തത്തിലും മൂത്രത്തിലും കൂടുന്ന അവസ്ഥയാണിത്. 20 തരം പ്രമേഹങ്ങളുള്ളതില്‍ കഫാധിക്യമായ മധുമേഹമാണിത്. കാര്‍ബോ ഹൈഡ്രേറ്റ്സിന്‍റെ ആധിക്യമുള്ള ഭക്ഷണം
(ചോറ്,കപ്പ, ഉരുളക്കിഴങ്ങ്) രാത്രി വൈകിയുള്ള heavy diet അഥവാ കനത്ത ഭക്ഷണം ( മുന്‍പും പരാമര്‍ശിച്ചിരുന്നു, രാത്രി വിയര്‍ക്കാനോ വ്യായാമം ചെയ്യനോ ആരും ശ്രമിക്കാറില്ല), വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവ തന്നെയാണ് ഇതിനും കാരണം.
വൃക്കകളെയും കണ്ണുകളെയും ബാധിക്കുന്ന രോഗങ്ങളും ന്യൂറോപതി, ഉണങ്ങാന്‍ താമസമുള്ള മുറിവുകള്‍ തുടങ്ങിയവയും ഇതിന്‍റെ ഉപദ്രവ വ്യാധികളാണ്. രാവിലെതോറുമുള്ള 2-3 കിലോമീറ്റര്‍ നടപ്പിലൂടെയും യോഗയിലൂടെും പ്രമേഹത്തെ മുന്‍കൂട്ടി നിയന്ത്രിക്കാനാവും. നെല്ലിക്ക, മഞ്ഞള്‍ എന്നിവയുടെ ഉപയോഗം പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. നിശാകതകാദി, അമൃതമേഹാരി ചൂര്‍ണം, ചന്ദ്രപ്രഭ തുടങ്ങിയ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകളാണ്.
കുട്ടികളിലെ മിക്ക രോഗങ്ങളും ജീവിത ശൈലിയുടെ പ്രത്യാഘാതങ്ങളാണ്. വയലിന്‍്റെ പരിതസ്ഥിതി അതില്‍ വിതയ്ക്കുന്ന വിത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതുപൊലെ സ്ത്രീയുടെ ഗര്‍ഭാവസ്ഥയിലെ മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കുന്നു.
ഗര്‍ഭകാലത്ത് ഓരോ മാസത്തിലും അനുഷ്ഠിക്കേണ്ട ചര്യകള്‍ ആചാര്യന്മാര്‍ മുന്നേ വിധിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം വീട് തന്നെയാണ്. കുട്ടികള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് മാതാപിതാക്കളെയാണ്. ടി വി, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയുടെ അമിതോപയോഗം മുതിര്‍ന്നവര്‍ക്ക് പോലും രോഗങ്ങള്‍ക്കിടയാക്കും. ഇത്തരം അഡിക്ഷന്‍ കുട്ടികള്‍ക്ക് രോഗങ്ങള്‍ മാത്രമല്ല, തിരിച്ചറിവില്ലാത്ത സമയത്ത് തന്നെ അവരെ വഴിതെറ്റിക്കാനും ഇടയാക്കുന്നു. അതുപോലെ കാര്‍ബണേറ്റഡ് ഡ്രിങ്ക്സിനും ലേയ്സ്, ചോക്കലേറ്റ്സ് തുടങ്ങിയവയ്ക്കും അടിമപ്പെടുന്ന കുട്ടിക്ക് ചെറുപ്രായത്തില്‍ ഉണ്ടാവുന്ന ജുവനൈല്‍ ഡയബറ്റിസ് വരാന്‍ സാധ്യതയേറെയാണ്. മാതാപിതാക്കളുടെ തിരക്ക് മൂലം വേണ്ടത്ര ശ്രദ്ധ കിട്ടാതെ കുട്ടികള്‍ വേണ്ടാത്ത സുഹൃദ് ബന്ധങ്ങളിലത്തെിപ്പെടുന്നു. കൂടാതെ പാഠ്യ-പാഠ്യതേര മത്സരങ്ങളിലെ മാനസിക സമ്മര്‍ദ്ദത്തെയും സൃഷ്ടിക്കുന്നു.
പൊണ്ണത്തടി, ഹൃ¤്രദാഗം, ആര്‍ത്രൈറ്റ്സ്, പെണ്‍കുട്ടികളിടെ PCOD ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നവയാണ്. ഇതൊക്കെ മാറ്റി വയനാശീലം വളര്‍ത്തി ആവശ്യത്തിന് വ്യായാമം ചെയ്യിപ്പിച്ച് ആരോഗ്യമുള്ള ഒരു പുതുതലമുറയെ നമുക്ക് സൃഷ്ടിച്ചുകൂടെ..? ഇവകൂടാതെ ആഹാര, വ്യായാമ രീതികളാലുണ്ടാകുന്ന കൊളസ്¤്രടാള്‍, മസാലയുടെ ഉപയോഗം കൊണ്ടും സമയത്ത് ആഹാരം കഴിക്കാതെയുമുള്ള ഗ്യാസ്ട്രിക്ക് അള്‍സര്‍ പോലുള്ള രോഗങ്ങള്‍, സ്ട്രസ് തുടങ്ങിയവയും നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന രോഗങ്ങള്‍ തന്നെയാണ്.
‘യത്തും ചംക്രമണം നാതിദേഹ പീഡാകരം ഭവേത്
തദായുര്‍ ബലമേധാഗ്നി പ്രദമിന്ദ്രായ ബോധനം’
ഈ തത്വമനുസരിച്ച് ഹിതവും മിതവുമായ നാരുകളടങ്ങിയ ആഹാരം, ആവശ്യത്തിന് വ്യായാമം, സാഹസങ്ങളിലേക്ക് എടുത്തുചാടാതെ ആലോചിച്ച് മാത്രമുള്ള പ്രവര്‍ത്തനം, എല്ലാവരെയും സേവിക്കുക, കോപം ഒഴിവാക്കി ക്ഷമാശീലം വളര്‍ത്തുക തുടങ്ങിയവ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അഗ്നി, ബലം, ഓജസ്സ് തുടങ്ങിയവ പരിരക്ഷിക്കുക ഇവയൊക്കെ ഭാവാത്മക ആരോഗ്യം (Positive health) നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിനചര്യയും ഋതുചര്യയും യഥോചിതം അനുഷ്ഠിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ബ്രാഹ്മ മുഹൂര്‍ത്തത്തിലെ എഴുന്നേല്‍പ്പ്, ബെഡ് കോഫി, ചായ ഇവയ്ക്ക് പകരം രാത്രി മുഴുവന്‍ അടച്ചുവെച്ച ജലം സേവിക്കുന്നതുവഴി ഒരു പരിധിവരെ മലബന്ധം തടയാം. രണ്ട് നേരമുള്ള പല്ലുതേയ്പ്പ് (ഫ്ളൂറൈഡ് ചേര്‍ന്ന പേസ്റ്റിന് പകരം നല്ല പേസ്റ്റും ചൂര്‍ണങ്ങളും ഉപയോഗിക്കുക) ദിവസവുമുള്ള എണ്ണതേയ്പ്പ്, വായിലുള്ള ഗണ്ഡുഷം തുടങ്ങിയവ ഏത് തിരക്കുകള്‍ക്കിടയിലും നമുക്ക് ചെയ്യവുന്നതാണ്. ഓരോരോ വ്യക്തിയും ചെയ്യന്ന അധ്വാനം ശരീരത്തിന്‍െറ പ്രവര്‍ത്തനക്ഷമതയെ വര്‍ധിപ്പിച്ച് നിത്യമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.
‘സമദോഷ: സമാഗ്നിശ്ച സമധാതു മലക്രിയ:
പ്രസന്നാത്മേന്ദ്രിയ മന:സ്വസ്ഥ ഇത്യഭിധിയതേ’
ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, എരിവ്, പുളി, ഉപ്പ് രസങ്ങള്‍ മിതമായി മാത്രം ഉള്‍പ്പെടുത്തുക, കൊഴുപ്പ്, എണ്ണയില്‍ വറുത്തവ ഒഴിവാക്കുക, കൃത്യമായ സമയനിഷ്ടയോടെയുള്ള ഉറക്കം, സദാചാരബോധത്തോടെയുള്ള ജീവിതം ഇവ വഴി ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിക്കാലത്ത് രജസ്യാദി ചൂര്‍ണം, അഷ്ടചൂര്‍ണം, സാരസ്വതാരിഷ്ടം തുടങ്ങിയവ പ്രതിരോധ ശക്തിക്കും മധ്യവയസ്സില്‍ ഇന്ദുകാന്തഘഋതം, ത്രിഫലാ ചൂര്‍മം, ച്യവനപ്രാശം, സാരസ്്വതാരിഷ്ടം, ഇളനീര്‍കുഴമ്പ് തുടങ്ങിയവ സേവിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഉത്തമമാണ്. മാസത്തിലൊരിക്കലുള്ള വിരേചനം (വയറിളക്കല്‍) ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും അഗ്നിയെ (ദഹനശക്തി) ബലപ്പെടുത്തി വിശപ്പ്, ദാഹം, ഉറക്കം ഇവ മെച്ചപ്പെടുത്താനും മികച്ച മനസികോന്മഷേം ലഭിക്കുന്നതിനും സഹായിക്കും.
രോഗിയുടെ പ്രശ്നത്തില്‍ തുടങ്ങി അതില്‍ തന്നെ അവസാനിക്കുന്ന രോഗനിവാരണത്തെക്കാള്‍ പ്രധാനം ആരോഗ്യകാലത്ത് തന്നെ പ്രതിരോധ മരുന്നുകള്‍ കൊടുത്ത് ചിട്ടയായ ആഹാര, വ്യായാമ മുറകള്‍ വൈദ്യന്‍ നിര്‍ദേശിക്കുകയെന്നതാണ്. രോഗപരിവൃദ്ധിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി ഒഴിവാക്കുക എന്നതാണ് വ്യക്തിയും സമൂഹവും വൈദ്യനും ശ്രദ്ധിക്കേണ്ടത്.
ധര്‍മാര്‍ത്ഥ സുഖസാധകമായ ആയുസ്സിനെ ആഗ്രഹിക്കുന്നവര്‍ ലളിതം, വിനയം, മിതത്വം (simple, humble, modesty) എന്ന ശൈലി ജീവിതത്തില്‍ പകര്‍ത്തി പഥ്യാപഥ്യ ബോധത്തോടെ ആരോഗ്യം പരിപാലിക്കാന്‍ ശ്രമിച്ചാല്‍ സാധിക്കുമെന്ന സാരമാണ് ആയുര്‍വേദശാസ്ത്രം നമുക്ക് തരുന്ന സന്ദശേം.
അതായത് എല്ലാ അര്‍ഥത്തിലും പ്രതിരോധമാണ് ചികിത്സയേക്കാള്‍ എന്ന സാമാന്യ തത്വം.
(ലേഖിക തിരുവനന്തപുരം, ആനയറ കിംസ് ആയുര്‍വേദ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.