ഏഴ് വയസ്സുകാരന്‍റെ വായിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത് 526 പല്ലുകൾ

ചെന്നൈ: ഏഴ് വയസ്സുകാരന്‍റെ വായിൽ നിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയത് 526 പല്ലുകൾ. ചെന്നൈയിലെ സവീത ഡെന ്‍റൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. 'കോമ്പൗണ്ട് കോമ്പോസിറ്റ് ഓൻഡോന്‍റം' എന്ന അസാധാരണമായി പല്ലുകൾ വളരുന്ന അവസ് ഥയാണ് ഇതെന്ന് ഡോക്ടർമാർ പറയുന്നു.

മൂന്ന് വയസു മുതൽ കുട്ടിയുടെ വായിലെ തടിപ്പ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട്, തടിപ്പ് കൂടിവന്നപ്പോഴാണ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ പ്രഫ. പി. സെന്തിൽനാഥൻ പറഞ്ഞു.

എക്സ് റേ, സി.ടി സ്കാൻ പരിശോധനയിലാണ് കുട്ടിയുടെ വലത് താടിയെല്ലിനുള്ളിൽ പല്ലിന് സമാനമായ നിരവധി വളർച്ച കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള 526 പല്ലുകളാണ് നീക്കം ചെയ്തത്.

ഇത്രയേറെ പല്ലുകൾ ഒരാളുടെ വായിൽ കാണപ്പെടുന്നത് ലോകത്തെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടർമാർ പറയുന്നു.

Tags:    
News Summary - 526 teeth in a 7-year-old's mouth! Chennai doctors remove them all

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.