ഇഞ്ചിവെള്ളത്തി​െൻറ ഗുണങ്ങൾ

ഭക്ഷണത്തിന്​ രുചി നൽകുന്നതിനോടൊപ്പം ഇഞ്ചി മരുന്നി​​െൻറ ഫലവും ചെയ്യ​ുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിന്​ ഇഞ്ചിയുടെ പങ്ക്​ നിസ്​തുലമാണ്​. ഭക്ഷണത്തിൽ ചേർത്ത്​ കഴിക്കുന്നതിനു പുറമെ ആരോഗ്യ സംരക്ഷണത്തിനായി ഇഞ്ചി വെള്ളമുണ്ടാക്കി കുടിക്കുകയുമാകാം. കുറച്ച്​ ഇഞ്ചി കഴുകി വൃത്തിയാക്കി അരിഞ്ഞ്​ വെള്ളത്തിലിട്ട്​ തിളപ്പിക്കാം. ഇത്​ തണുപ്പിച്ച ശേഷം അരിച്ചെടുത്ത്​ കുടിക്കുക.

ഇഞ്ചിവെള്ളത്തി​​െൻറ ഗുണങ്ങൾ നോക്കാം

  1. ദഹനം സുഗമമാക്കും: ചില ഭക്ഷണം കഴിച്ചാൽ ദഹനം കിട്ടാതെ വയറ്​ അസ്വസ്​ഥമായിരിക്കും. ആ സമയം അൽപ്പം ഇഞ്ചിവെള്ളം കുടിച്ചാൽ ആശ്വാസം ലഭിക്കും. ഒാക്കാനം, ഛർദ്ദി തുടങ്ങിയ പ്രശ്​നങ്ങൾക്കും ഇഞ്ചിവെള്ളം നല്ലതാണ്​. 
  2. കൊഴുപ്പ്​ നിയന്ത്രിക്കും: ഇഞ്ചിക്ക്​ ചീത്ത കൊഴുപ്പി​നെ കുറക്കാനുള്ള ശേഷിയുണ്ടെന്ന്​ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്​. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. 
  3. നിർജലീകരണം തടയും: പലരും ആവശ്യത്തിന്​ വെള്ളം കുടിക്കാതെ ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടാക്കുന്നു. ഇഞ്ചിവെള്ളം കുടിക്കു​േമ്പാൾ ലഭിക്കുന്ന അധിക ജലം  വഴി നിർജലീകരണം തടയാം. 
  4. ആൻറി- ഒാക്​സിഡൻറ്​: ഇഞ്ചിയു​െട ആൻറി ഒാക്സിഡൻറ്​ സ്വഭാവം ഹൃദ്രോഗം, അൽഷിമേഴ്​സ്​, കാൻസർ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നു. 
  5. പ്രമേഹം തടയുന്നു: ഇഞ്ചി രക്​തത്തി​െല പഞ്ചസാരയുടെ അളവ്​ നിയന്ത്രിക്കും. ഇതുവഴി പ്രമേഹത്തെ തടയാനും സാധിക്കും. 
  6. ഭാരം കുറക്കും: ആരോഗ്യകാരമായ ഭക്ഷണവും വ്യായാമവും പതിവ്​ ചര്യയാക്കുന്നത്​ അമിത ഭാരത്തെ നിയ​ന്ത്രിക്കും. അതിനോടൊപ്പം ഇഞ്ചിവെള്ളം കുടിക്കുക കൂടി ചെയ്​താൽ ഭാരം കുറയുന്നത്​ കുറേക്കൂടി വേഗത്തിലാകും. 
Tags:    
News Summary - Benefits of Ginger Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.