കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റും കൊളംബോ വെസ്റ്റും സംയുക്തമായി കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതി സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് പനമ്പള്ളി നഗർ കെ.എം.എ ഹാളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണർ രാജ്മോഹൻ നായർ പദ്ധതി ഉദ്ഘാടനം ചെയ്യും. ജന്മന ഹൃദയത്തിൽ ദ്വാരം, വാല്‍വിന് തകരാർ തുടങ്ങിയവ ബാധിച്ച ശ്രീലങ്കയിലെ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന പരിപാടിക്ക് നിയോണ പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സ് ആൻഡ് റിസര്‍ച് സെന്ററിലാണ് ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.
65 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അതോടൊപ്പം ശ്രീലങ്കയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ച് കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇവര്‍ 26ന് കൊളംബോയിലേക്ക് മടങ്ങും. മറ്റു കുട്ടികള്‍ വിവിധ ബാച്ചുകളായി കൊച്ചിയിലെത്തി ശസ്ത്രക്രിയ പൂര്‍ത്തിയാക്കും. രണ്ട് കോടി രൂപയാണ് പദ്ധതി ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.