പ്രളയത്തിനു ശേഷം വെള്ളമിറങ്ങി വീട്ടിലേക്ക് തിരികെ ചെല്ലുേമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- വീടും പരിസരവും കിണറുമെല്ലാം പൂർണമായും അണുമുക്തമാക്കുക.
- ഡിറ്റർജൻറ്, സോപ്പ്, സോപ്പ് ലായനി എന്നിവ ഉപയോഗിച്ച് എല്ലായിടവും വൃത്തിയായി തുടച്ചെടുക്കണം.
- ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് വൃത്തിയാക്കരുത്. ക്ലോറിൻ ലായനിയാണ് ഇതിനായി വേണ്ടത്.
- ആറ് ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ കുഴമ്പുരൂപത്തിലാക്കി, ഒരു ലിറ്റർ വെള്ളം ചേർക്കുക. നന്നായി കലക്കി 10 മിനിറ്റ് ഊറാൻ വെച്ച് തെളി എടുക്കുക. ലായനി നിലത്ത്/പരിസരത്ത് ഒഴിച്ച് അരമണിക്കൂർ അണുനശീകരണത്തിനായി കാത്തിരിക്കുക.
- കിണറിൽ ക്ലോറിേനഷൻ നടത്താൻ ഒരു പടവിന് ഒരു തീപ്പെട്ടിക്കൂട് അളവിൽ ബ്ലീച്ചിങ് പൗഡർ സൂചിപ്പിച്ച രീതിയിൽ തയാറാക്കി കിണറ്റിൽ കലക്കുക, ഒന്നിടവിട്ട ദിവസങ്ങളിൽ ആവർത്തിക്കുക.
- കക്കൂസും കുളിമുറിയും വെള്ളം നന്നായി ഫ്ലഷ് ചെയ്തിട്ടുവേണം ലായനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ.
- കൈയിലോ കാലിലോ മുറിവുള്ളവർ പ്ലാസ്റ്റർ കൊണ്ട് കെട്ടിവേണം ജോലിയിലേർപ്പെടാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.