കോഴിക്കോട്: കൊറോണ പടർന്നു പിടിച്ച് രാജ്യത്തു നിന്ന് എത്തിയിട്ടും സർക്കാർ നിർദേശം പാലിക്കാതെ പൊതു ഇട ങ്ങളിൽ സമ്പർക്കം പുലർത്തിയ കുടുംബത്തിെൻറ പ്രവൃത്തി വാർത്തയാവുന്നതിനിടെ ശ്രദ്ധേയമായിരിക്കുകയാണ് മലപ് പുറം തേഞ്ഞിപ്പലം സ്വദേശിനി രേഷ്മ അമ്മിണി സ്വീകരിച്ച മാതൃക. ഇറ്റലിയിൽ നിന്നെത്തിയ ഉടനെ തെൻറ യാത്ര സംബന് ധിച്ച മുഴുവൻ വിവരങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ച് പരിശോധനക്ക് വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാത ിരുന്നിട്ടും വീട്ടിൽ സ്വയം െഎസൊലേഷനിൽ കഴിയുകയാണ് രേഷ്മ.
ജനുവരി ആറിനാണ് രേഷ്മ അമ്മിണി ഡെൻമാർക്കിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി ഭർത്താവ് അകുൽ പ്രസാദിനടുത്തേക്ക് പോകുന്നത്. അവിടെ നിന്ന് ഫെബ്രുവരി 21 ഇറ്റലിയിലെ മിലാനിലെത്തി. തൊട്ടടുത്ത ദിവസം വെനീസിൽ നടക്കുന്ന ഫെസ്റ്റിവൽ കാണുന്നതിനായി യാത്രയായി. കാഴ്ചകളൊക്കെ കണ്ട് രാത്രിയോടെ മിലാനിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴാണ് ഇറ്റലിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ നഗരം ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ ആയിരുന്നു.
തുടർന്ന് ഫെപ്രബുവരി 24ന് രാവിലെ ഡെൻമാർക്കിയേലക്ക് തിരിച്ചു. അവിെട കൊറോണയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല. എന്നാൽ വിമാനത്തിൽ പല തരം ആളുകൾക്കൊപ്പം യാത്ര ചെയ്തതായതിനാൽ ആശങ്കയുണ്ടായിരുന്നു. അതിനാൽ സ്വന്തം താൽപര്യത്തിൽ പരിശോധനക്ക് വിധേയയാവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. ഡോക്ടറെ വിളിച്ച് ഇറ്റലിയിൽ യാത്ര ചെയ്തതായും ആശങ്കയുണ്ടെന്നും അറിയിച്ചു. രണ്ടാഴ്ച വീട്ടിലിരിക്കാനും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ഡോക്ടർ പറഞ്ഞു.
ഡെൻമാർക്കിലെ വീട്ടിൽ വിശ്രമിച്ചതിനു ശേഷം മാർച്ച് മൂന്നിന് ദോഹ വഴി കൊച്ചിയിലേക്ക് തിരിച്ചു. ദോഹയിൽ കൊറോണയുമായി ബന്ധപ്പെട്ട പരിശോധനകൾ ഇല്ലായിരുന്നു. മാർച്ച് നാലിന് പുലർച്ചെ രണ്ടരയോടെ ഖത്തർ എയർവേസിെൻറ 516 നമ്പർ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങി. താൻ ഇറ്റലിയിൽ പോയിരുന്നുവെന്നും തന്നെ പരിശോധിക്കണെമന്നും വിമാനത്താവളത്തിലെ ആരോഗ്യപ്രവർത്തകരോട് ആവശ്യപ്പെട്ടു.
യാത്ര സംബന്ധിച്ച് വിശദ വിവരങ്ങൾ അവർക്ക് നൽകി. പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. തുടർന്ന് അവിടെ നിന്ന് മാസ്ക് വാങ്ങി ധരിച്ചാണ് പുറത്തിറങ്ങിയത്. നാട്ടിൽ നിന്ന് സഹോദരിയും വീട്ടുകാരും കാറുമായി എത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരെ താൻ വിലക്കി. വിമാനത്താവളത്തിനു പുറത്തു നിന്ന് ടാക്സി വിളിച്ചാണ് വീട്ടിലേക്കു പോയത്.
ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വീട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. ദിശയിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഹെൽത്ത് സെൻററിൽ വിളിച്ചു വിവരം പറഞ്ഞു. മുൻകരുതലിനായി വീട്ടിൽ െഎസൊലേഷനിൽ കഴിയുകയാണെന്നും രേഷ്മ അമ്മിണി മാധ്യമം ഒാൺലൈനിനോട് പറഞ്ഞു. തേഞ്ഞിപ്പലം പറമ്പിൽ പീടിക സ്വദേശിനിയായ രേഷ്മ കാലിക്കറ്റ് സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുകയാണ്. രണ്ട് മാസത്തെ അവധിയെടുത്താണ് ഡെൻമാർക്കിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.