വെള്ളത്തോട് അലർജി, ആസിഡ് പോലെ പൊള്ളും; കരയാൻ പോലും കഴിയാതെ 15കാരി

വെള്ളം അലർജിയായതുകാരണം കരയാനോ ദിവസേന കുളിക്കാനോ കഴിയാതെ പെൺകുട്ടി. അമേരിക്കയിലെ അരിസോണക്കാരിയായ അബിഗെയ്‍ൽ ബെക്ക് എന്ന 15കാരിക്കാണ് ഈ ദുരവസ്ഥ. അക്വാജനിക് യുർടികാരിയ എന്ന രോഗാവസ്ഥയാണിത്. 200 ദശലക്ഷം ആളുകളിൽ ഒരാൾക്കുമാത്രം വരുന്ന അപൂർവ അവസ്ഥയാണിത്.

13ാമത്തെ വയസ്സിലാണ് ബെക്കിന് ആദ്യമായി രോഗലക്ഷണങ്ങൾ കാണിക്കുന്നത്. കുളിക്കുമ്പോഴും മഴ നനയുമ്പോഴുമെല്ലാം ആസിഡ് ദേഹത്ത് വീഴുന്ന പ്രതീതിയാണ് തനിക്കുണ്ടാവുന്നതെന്ന് പെൺകുട്ടി പറയുന്നു. കൂടാതെ ഒരേ സമയം വളരെക്കുറച്ച് വെള്ളം മാത്രമേ കുടിക്കാൻ കഴിയുകയുള്ളൂ. മാത്രമല്ല വെള്ളം കുടിക്കുമ്പോഴുണ്ടാവുന്ന അലർജി തടയാൻ ആന്‍റി ഹിസ്റ്റാമൈനുകളും സ്റ്റിറോയിഡുകളും ഉപയോഗിക്കേണ്ടിവരുന്നു. കരയുമ്പോൾ കണ്ണീർ വീണ് പോലും മുഖത്ത് നീറ്റലുണ്ടാവും.

എന്നാൽ ഈ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ ആളുകൾക്കത് മനസ്സിലാവുന്നില്ല എന്നും പലരും ഞെട്ടലോടെയാണ് അത് കേൾക്കുന്നതെന്നും ബെക്ക് പറഞ്ഞു. നിലവിൽ അക്വാജനിക് യുർടികാരിയ എന്ന രോഗാവസ്ഥയെക്കുറിച്ച് ആളുകളോട് സംസാരിക്കുകയും ബോധവത്കരിക്കുകയുമാണ് ഈ പതിനഞ്ചുകാരി. 

Tags:    
News Summary - Girl allergic to water can't cry or take shower as it feels like 'acid' - and she vomits when she drinks it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.