വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ശ്വാസ തടസ്സം നേരിടുന്നുണ്ടെങ്കിൽ കമിഴ്ന്ന് കിടക്കൽ പരിശീലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എങ്ങിനെ കിടക്കണമെന്നും ഇത് ശരീരത്തിലേക്കുള്ള ഒാക്സിജൻ സഞ്ചാരം വർധിപ്പിക്കുന്നത് എപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ അതീവ സമ്മർദ്ദത്തിലാണ്. ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമുണ്ടോ എന്ന് സ്വയം മനസിലാക്കാൻ ഡോക്ടർമാർ ഓക്സിജെൻറ അളവ് നിരീക്ഷിക്കാൻ നിർദേശിക്കുകയാണ്. അണുബാധയുടെ ലക്ഷണങ്ങളിലൊന്നായ ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ രോഗി കട്ടിലിൽ കമിഴ്ന്ന് കിടക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദ്ദേശത്തിൽ പറയുന്നു.
മുഖം തലയണയോട് ചേർത്തുവെച്ച് കമിഴ്ന്ന് കിടക്കുന്നതിനെയാണ് പ്രോണിങ് എന്ന് പറയുന്നു. ഇത് സുഖകരമായ വിശ്രമം നൽകാനും ഒാക്സിജനേഷൻ മെച്ചപ്പെടുത്താനുമുള്ള വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഓക്സിജെൻറ അളവ് 94 ൽ നിന്നും താഴെ പോവുകയാണെങ്കിൽ, വീട്ടുനിരീക്ഷണത്തിലുള്ള രോഗി വയർ കിടക്കയോട് ചേർത്തുവെച്ച് കിടക്കണം. അത് വായുസഞ്ചാരം വർധിപ്പിക്കും.
#Unite2FightCorona
— Ministry of Health (@MoHFW_INDIA) April 22, 2021
Proning as an aid to help you breathe better during #COVID19 pic.twitter.com/FCr59v1AST
'പ്രോണിങ്ങി'ന് എന്തൊക്കെ വേണം
നാല് മുതൽ അഞ്ച് തലയണകൾ വരെ എടുക്കാം. കമിഴ്ന്ന് കിടക്കുേമ്പാൾ ഒന്ന് കഴുത്തിന് താഴെയായി വെക്കുക. ഒന്നോ രണ്ടോ എണ്ണം തുടകളുടെ മുകളിലൂടെ നെഞ്ചിന് താഴെയായി വരുന്ന രീതിയിൽ വെക്കുക. രണ്ട് തലയണകൾ കണങ്കാലുകൾക്ക് താഴെയായും വെക്കാം.
ഇതോടൊപ്പം ഒാരോ 30 മിനിറ്റ് കഴിയുന്തോറും കിടത്തത്തിെൻറ പൊസിഷൻ മാറ്റിക്കൊണ്ടിരിക്കണം. കമിഴ്ന്ന് കിടന്ന് അരമണിക്കൂർ കഴിഞ്ഞാൽ, ഇരു വശങ്ങളിലേക്കും ചെരിഞ്ഞ് അരമണിക്കൂർ കിടക്കണം. വീണ്ടും കമിഴ്ന്ന് കിടക്കുന്നതിന് മുമ്പായി കുറച്ച് നേരം ഇരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.