മസ്കത്ത്: വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും മറ്റും ചർച്ചചെയ്യാൻ ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു. സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഷംസി പരിപാടിക്ക് നേതൃത്വം നൽകി. വാർധക്യവുമായി ബന്ധപ്പെട്ട ആരോഗ്യാവസ്ഥകൾ, മനോരോഗങ്ങൾ, പ്രായമായവരിലെ ചികിത്സയിലെ സംഭവവികാസങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പരിപാടി. സൈക്യാട്രിസ്റ്റുകൾ, ഫാമിലി സയൻസ് സ്പെഷലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള സാമൂഹിക പ്രവർത്തകർ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.