ചില ആളുകൾക്ക് എല്ലാ കാര്യങ്ങൾക്കും ആശങ്കയും ഉത്കണ്ഠയും കൂടും. ഇൗ പ്രശ്നത്തെ നാം ഇപ്പോഴും ആരോഗ്യ പ്രശ്നമായി അംഗീകരിച്ചിട്ടില്ല. ഉത്കണ്ഠ പലപ്പോഴും ആളുകൾക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും മറ്റു പല പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
തൈറോയിഡ് ഹോർമോണാണ് T3 അഥവാ ട്രൈ തൈറോനൈൻ. നമ്മിൽ ആശങ്കയും ഉത്കണ്ഠയും വർധിപ്പിക്കുന്നതിൽ ഈ ഹോർമോണിന് നല്ല പങ്കുണ്ട്. എല്ലാ തൈറോയിഡ് പരിശോധനകളും പൂർത്തിയാക്കി തൈറോയിഡ് ലെവൽ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പീരിയഡ് സമയത്ത് ഹോർമോൺ ലെവൽ ഉയർന്നിരിക്കുമെന്നതിനാൽ പീരിയഡ് അല്ലാത്തപ്പോൾ മാത്രം പരിശോധന നടത്തുക.
ഉയർന്ന അളവിലുള്ള പ്രൊലാക്റ്റിൻ ഉത്കണ്ഠ, മുടി കൊഴിച്ചിൽ, ശരീരഭാരം കുറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രൊജസ്ട്രോണിന്റെ അളവ് കുറയുന്നത് ഉത്കണ്ഠക്കിടയാക്കും. ആർത്തവത്തോടടുത്ത സമയത്ത് നാം കൂളായിരിക്കാനും കാര്യങ്ങൾ ഈസിയായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഹോർമോണാണ് പ്രൊജസ്ട്രോൺ. ഈ ഹോർമോണിന്റെ അളവ് വളരെ കുറവാണെങ്കിൽ, ഏറ്റവും ചെറിയ പ്രശ്നങ്ങൾ പോലും നിങ്ങൾക്ക് ഉത്കണ്ഠയുണ്ടാക്കും.
ആർത്തവചക്രത്തിന്റെ 21 മുതൽ 23 വരെ ദിവസങ്ങൾക്കിടയിൽ പ്രൊജസ്ട്രോണിന്റെ അളവ് പരിശോധിക്കാം. മാസത്തിലെ 1-ാം തീയതി ആർത്തവം ആവുകയാണെങ്കിൽ, 21-23 ദിവസങ്ങളിൽ പ്രൊജസ്ട്രോൺ പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.