കേരളം വെന്തുരുകുകയാണ്. ദിനം പ്രതി ചൂട് കൂടിവരുന്നു. സൂര്യാഘാതം താങ്ങാനാകാതെ നിരവധി പേർ കുഴഞ്ഞു വീഴുന ്നു. മൂന്നുപേരാണ് ഇന്നലെ മാത്രം സൂര്യാഘാതമേറ്റ് മരിച്ചത് . ഒരു മാസത്തിനിടെ ചുട്ടുപൊള്ളിയത് 125 ല ധികം പേർക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ സൂര്യാതപമേറ്റ് തളർന്നുവീണത് 62 ഒാളം പേരാണ്. ഇ തിനകം അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.
സൂര്യാഘാതത്തിൽ നിന്ന് രക്ഷ നേടാൻ എന്തെല്ലാം ചെയ് യാമെന്ന് നോക്കാം.
മുന്‍കരുതലെടുക്കാം
- ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടു മുതല്‍ നാലുവരെ ഗ്ലാസ് വെളളം കുടിക്കണം. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങ വെള്ളമോ കുടിക്കണം.
- വെയിലത്ത് ജോലിയെടുക്കുന്നവർ ഉച്ചക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയുളള സമയമെങ്കിലും വിശ്രമിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട, തൊപ്പി, സണ്‍ഗ്ലാസ് ഉപയോഗിക്കുക.
- ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
- വെയിലേല്ക്കുമ്പോള് ത്വക്കിലോ ശരീരത്തിലോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വെയിലത്തു നിന്ന് മാറിനില്‍ക്കണം. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, ധാരാളം വെള്ളം കുടിക്കുക. പൊള്ളലേറ്റാല്‍ കുമിളകള്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ഡോക്ടറെ കണ്ട് ചികിത്സയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.