കോവിഡില്‍നിന്ന് രക്ഷനേടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പ്രാഥമിക മുന്‍കരുതലാണ് മാസ്‌ക്. ഈ മുഖാവരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കിയതിനാല്‍ ജോലി സംബന്ധമായും മറ്റും സാഹചര്യങ്ങളിലും പുറത്തുപോകുമ്പോള്‍ മണിക്കൂറുകളോളും നമ്മള്‍ മാസ്‌ക് ധരിക്കുകയാണ്.
വിയര്‍പ്പ്, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമേ, മുഖംമൂടികള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ വിവിധ ചര്‍മ്മ പ്രശ്‌നങ്ങളും തലപൊക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖക്കുരു, വരണ്ട ചര്‍മം തുടങ്ങിയവ പലരെയും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍, മാസ്‌കിന്റെ സ്ഥിര ഉപയോഗമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉപകാരപ്പെടും.
മാസ്‌കിന്റെ കൂടെ മേക്കപ്പിടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. സാധ്യമെങ്കില്‍ മാസ്‌ക് ധരിക്കേണ്ടിവരുമ്പോള്‍ മേക്കപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ മേക്കപ്പ് കണ്ണുകളുടെ ഭാഗത്ത് മാത്രമാക്കുക (ഐ മേക്കപ്പ്). ഇനി മേക്കപ്പ് ഉപയോഗിക്കുകയാണെങ്കില്‍ എണ്ണയുടെ അംശമില്ലാത്ത ഓയില്‍ ഫ്രീ മേക്കപ്പുകള്‍ തെരഞ്ഞെടുക്കുക.
വീട്ടിലെത്തി മാസ്‌ക് മാറ്റിയാലുടന്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം മോയ്‌സ്ചറൈസര്‍ പുരട്ടുക. നിങ്ങളുടെ ചര്‍മ്മത്തിനനുസരിച്ചുള്ള ക്ലെന്‍സറും മോയ്‌സ്ചറൈസറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
പുറത്തേക്കിറങ്ങുമ്പോള്‍, പ്രത്യേകിച്ചും വെയിലിലേക്ക് ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും പുരട്ടുക. മിനറല്‍ അധിഷ്ഠിതമായ അല്ലെങ്കില്‍ ഫിസിക്കല്‍ ബ്ലോക്കര്‍ സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കുക.
മണിക്കൂറുകളോളം മാസ്‌ക് ധരിച്ചാല്‍ നിങ്ങളുടെ ചുണ്ടുകള്‍ വരണ്ട് പൊട്ടിയേക്കും. അതിനാല്‍ മാസ്‌ക് ധരിക്കുന്നതിന് മുമ്പ് മറക്കാതെ പെട്രോളിയം ജെല്ലി പുരട്ടുക. മാത്രമല്ല, ഉറങ്ങുന്നതിന് മുമ്പും ജെല്ലി പുരട്ടുന്നത് നന്നാകും.
ഗുണനിലവാരം കുറഞ്ഞ മാസ്‌കുകള്‍ ഉപയോഗിക്കാതിരിക്കുക. ഡിസൈനര്‍ മാസ്‌ക്കുകള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കണം. കോട്ടണ്‍ മാസ്‌ക്കുകള്‍ ദിവസവും ഉപയോഗ ശേഷം കഴുകി ഉണക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.