ലണ്ടൻ: ലോകം മുഴുവൻ വിറ്റുപോകുന്ന പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളിലൊക്കെയും സൂക്ഷ്മ പ്ലാസ്റ്റിക്കിെൻറ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. കുടിവെള്ളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം മനുഷ്യാരോഗ്യത്തിന് അപകടകരമാണോ എന്ന വിഷയം അേന്വഷിച്ചുവരുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആളുകളെ ബോധവത്കരിക്കുന്നതുൾപെടെ നടപടികൾ തുടർന്ന് സ്വീകരിക്കും.
ഒമ്പതു രാജ്യങ്ങളിലെ 19 കേന്ദ്രങ്ങളിൽനിന്നായി 259 ബ്രാൻഡുകൾ പരിശോധിച്ചപ്പോൾ 90 ശതമാനവും വൻതോതിൽ സൂക്ഷ്മ പ്ലാസ്റ്റിക്കിെൻറ അംശമടങ്ങിയതാണെന്ന് ന്യൂയോർക്കിലെ സ്റ്റേറ്റ് യൂനിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 10,000 പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾവരെ ചില കുപ്പിവെള്ളത്തിലുണ്ട്. സാധാരണ ടാപ്പുകൾ വഴി ശേഖരിക്കുന്ന വെള്ളത്തെ അപേക്ഷിച്ച് ഇരട്ടിയോളം അധികമാണ് ഇവ. പോളിപ്രോപിലിൻ എന്ന പ്ലാസ്റ്റിക് വസ്തുവാണ് കൂടുതലായി കാണപ്പെട്ടത്. കുപ്പികളുടെ അടപ്പ് നിർമിക്കുന്നത് ഇതുപയോഗിച്ചാണ്.
യു.എസ്, ചൈന, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, മെക്സികോ, ലബനാൻ, കെനിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലാണ് സംഘം പഠനം നടത്തിയത്. ആഗോള തലത്തിൽ പരിശോധന നടത്തിയ 259 ബ്രാൻഡുകളിൽ 17 എണ്ണം മാത്രമേ പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാത്തതുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. ‘നെസ്ലെ പ്യൂർ ലൈഫ്’ എന്ന വിദേശ ബ്രാൻഡിലാണ് പ്ലാസ്റ്റിക് അംശം കൂടുതൽ കണ്ടെത്തിയത്. പെപ്സിയുടെ അക്വാഫിന, ബിസ്ലേരി ഇൻറർനാഷനലിെൻറ ബിസ്ലേരി തുടങ്ങിയവയും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.