നഴ്സില്ല, വാഹനമില്ല; കാരശ്ശേരിയിൽ പാലിയേറ്റിവ് ഹോം കെയർ മുടങ്ങിയിട്ട് മാസങ്ങൾ

മു​ക്കം: ഇ​രു​നൂ​റി​ല​ധി​കം കി​ട​പ്പു രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​നൂ​റി​ലേ​റെ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന കാ​ര​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ ഹോം ​കെ​യ​ർ നി​ന്ന​തോ​ടെ കി​ട​പ്പു രോ​ഗി​ക​ളും കു​ടും​ബ​ങ്ങ​ളും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യു​ടെ ആ​ശ്വാ​സ് പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ന​ട​ത്തി വ​രു​ന്ന ഹോം​കെ​യ​റാ​ണ് നേ​രി​യ ആ​ശ്വാ​സം.

നി​ല​വി​ലെ ന​ഴ്സ് ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി ഏ​പ്രി​ൽ ആ​ദ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​ണ്. മേ​യ് ആ​ദ്യ​ത്തി​ൽ ഇ​വ​ർ ജോ​ലി ഒ​ഴി​യു​ക​യും ചെ​യ്തു. പ​ക്ഷേ, പു​തി​യ ന​ഴ്സി​നെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തു ത​ന്നെ ജൂ​ണി​ലാ​യി​രു​ന്നു. പു​തി​യ ന​ഴ്സി​നെ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​യ​മ​നം ന​ട​ത്താ​ൻ പി​ന്നെ​യും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

ജൂ​ലൈ​യി​ൽ ന​ഴ്സ് ചു​മ​ത​ല​യേ​റ്റെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​വ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ക്ക് താ​ൽ​കാ​ലി​ക​മാ​യി ന​ഴ്സി​ന്റെ സേ​വ​നം വ​ല്ല​പ്പോ​ഴും ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും നി​ന്നു. ഹോം ​കെ​യ​റി​ന് വാ​ഹ​ന​മി​ല്ലാ​ത്ത​താ​ണ് താ​ൽ​കാ​ലം വ​ന്നു കൊ​ണ്ടി​രു​ന്ന ന​ഴ്സ് സേ​വ​ന​മ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. ചു​രു​ക്ക​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് മൂ​ത്ര​ത്തി​ന്റെ​യും ഭ​ക്ഷ​ണ​ത്തി​ന്റെ​യും ട്യൂ​ബ് മാ​റ്റാ​ൻ വ​രെ​യു​ള്ള സം​വി​ധാ​നം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം പി​ന്നി​ട്ടു. അ​ടു​ത്ത കാ​ല​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ആ​ശ്വാ​സ് പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി​യും മു​ക്കം ഗ്രെ​യ്സ് പാ​ലി​യേ​റ്റി​വ് കെ​യ​റും ന​ട​ത്തി വ​രു​ന്ന ഹോം ​കെ​യ​ർ സേ​വ​നം വൈ​കു​ക​യോ എ​ത്താ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ ന​ര​കി​ക്കു​ക ത​ന്നെ മാ​ർ​ഗം.

ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വി​ന്റെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കാ​നും അ​ല​ങ്കോ​ല​മാ​കാ​നും കാ​ര​ണം മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ത​മ്മി​ലു​ള്ള സ്വ​ര​ചേ​ർ​ച്ച​യി​ല്ലാ​യ്മ​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

അ​തേ​സ​മ​യം നി​ല​വി​ൽ ന​ഴ്സി​ന്റെ ഒ​ഴി​വ് നി​ക​ത്തി​യെ​ങ്കി​ലും, ചു​മ​ത​ല​യേ​റ്റ​യാ​ൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ​താ​ണ് പ്ര​ശ്ന​മെ​ന്നും ഉ​ട​ൻ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​പി. സ്മി​ത പ​റ​ഞ്ഞു.

Tags:    
News Summary - No nurse, no vehicle; Palliative in Carassery Home care has been suspended for months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.