പാ​ല​ക്കാ​ട് ഗ​വ. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ

വാ​ർ​ഡി​ന്റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

സർക്കാർ ആശുപത്രികളിൽ ഓണ്‍ലൈന്‍ ഒ.പി -മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്: 'ആര്‍ദ്രം കേരള'യുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഓണ്‍ലൈൻ ഒ.പി സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ല ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഒ.പി കെട്ടിടം, സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ്, ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിലെ എച്ച്.ഡി.യു, ഐ.സി.യു, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ജില്ല പഞ്ചായത്ത് ഹാളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും മെഡിക്കല്‍ കോളജുകളെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളാക്കുകയും ചെയ്യുന്നതിലാണ് നിലവില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പി.സി. നീതു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ശാലിനി കറുപ്പേഷ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Tags:    
News Summary - Online OP in Government Hospitals - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.