സ്ത്രീകളുടെ ജീവിതത്തിെൻറ വലിയൊരു മാറ്റത്തിെൻറ കാലഘട്ടമാണ് ഗർഭാവസ്ഥ. അവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും കിട്ടുന്ന കാലം. കടിഞ്ഞൂൽ ഗർഭമാണെങ്കിൽ പറയുകയും വേണ്ട. മുൻ പരിചയക്കാരുടെ ഉപദേശങ്ങൾ, മുതിർന്നവരുടെ വ ിലക്കുകൾ തുടങ്ങി പലതരം ഘട്ടങ്ങൾ ഗർഭിണികൾ തരണം ചെയ്യേണ്ടി വരും. നാട്ടാചാരങ്ങളിൽ ചിലത് നല്ലതാണെങ്കിലും പലതും യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ അടിത്തറകളുമില്ലാത്തതായിരിക്കും. അതിനാൽ നാട്ടുകാരുടെ ഉപദേശം കേൾക്കുന്നതിന േക്കാൾ നല്ലത് ഡോക്റുടെ അഭിപ്രായം തേടുന്നതാണ്.
ഗർഭവുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രചരിക്കുന്ന ചില വിശ ്വാസങ്ങളും അവയുടെ യാഥാർഥ്യങ്ങളും നോക്കാം.
ഗർഭിണികൾ രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കണം
ഗർഭിണിയാകുന്നതിന് മുമ് പ് ആവശ്യത്തിന് ശരീര ഭാരമുണ്ടായിരുന്ന വ്യക്തിക്ക് ഗർഭിണിയാകുേമ്പാൾ കുഞ്ഞിെൻറ വളർച്ചക്കായി 300 കലോറി യാണ് അധികമായി ആവശ്യം വരിക. സാധാരണ ഭാരമുണ്ടായിരുന്ന സ്ത്രീക്ക് ഗർഭകാലത്ത് 11 മുതൽ 15 കിലോഗ്രാം വരെ ഭാരം വർധി ക്കണം.
അമിതമായി ഭാരം വർധിച്ചാൽ അത് സിസേറിയന് വഴിവെക്കുകയോ സാധാരണ പ്രസവത്തിന് ബുദ്ധിമുട്ട് നേരിടുകയ ോ ചെയ്യാം. അമ്മയുടെയും ഗർഭസ്ഥ ശിശുവിെൻറയും ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്ക േണ്ടത്. പോഷകക്കുറവ് ഉണ്ടാകാതിരിക്കാൻ എല്ലാഘടകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണം.
പപ്പായ കഴിക്കുന്നത് ഗർഭം അലസുന്നതിനിടയാക്കും
പപ്പായ ഗർഭം അലസിപ്പിക്കുമെന്ന വിശ്വാസം ഇന്ത്യക്കാർക്കിടയിൽ ശക്തമാണ്. യഥാർഥത്തിൽ മൂപ്പെത്താത്തതോ പകുതി മാത്രം മൂത്തേതാ ആയ പപ്പായയാണ് പ്രശ്നക്കാർ. ഇവയിൽ ലാടെക്സ് ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവത്തിന് സഹായിക്കുന്ന ഹോർമോണുകളായ ഒക്സിടോസിൻ പോലുള്ളവയുടെ പ്രവർത്തനത്തെ ലാടെക്സ് അനുകരിക്കും. എന്നാൽ പഴുത്ത പപ്പായയിൽ ലാടെക്സിെൻറ അളവ് അളരെ കുറവാണ്. അതിനാൽ പഴുത്ത പപ്പായ ഗർഭിണികൾക്കും കഴിക്കാം.
പപ്പായ മലബന്ധത്തിന് ശമനം നൽകും. മാത്രമല്ല, ഗർഭിണികൾ നേരിടുന്ന വയറ് വീർത്തുകെട്ടൽ, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കും പഴുത്ത പപ്പായ പരിഹാരമാണ്.
കുങ്കുമപ്പൂവ് കഴിക്കുന്നത് കുഞ്ഞിെൻറ നിറം വർധിപ്പിക്കും
കുങ്കുമപ്പൂവ് പാലിൽ കലർത്തി ഗർഭിണികൾ കഴിച്ചാൽ കുഞ്ഞിന് നിറം കൂടുമെന്നാണ് വിശ്വാസം. എന്നാൽ ഇത് അന്ധവിശ്വാസം മാത്രമാണ്. കുഞ്ഞിെൻറ തൊലിയുടെ നിറം നിശ്ചയിക്കുന്നത് പൂർണമായും ജീനുകളാണ്.
നെയ്യ് കഴിക്കുന്നത് പ്രസവം എളുപ്പമാക്കും
നെയ്യ് പ്രസവം എളുപ്പമാക്കുകയോ ഗർഭപാത്രത്തിെൻറ മുറിവുകളെ പെെട്ടന്ന് സുഖപ്പെടുത്തുകയോ ഇല്ല. നെയ്യിൽ അടങ്ങിയത് പൂരിത കൊഴുപ്പാണ്. അമിതമായ അളവിൽ നെയ്യ് കഴിച്ചാൽ ശരീരഭാരം വർധിക്കും. അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും. ശരീരഭാരം അമിതമായി വർധിച്ചാൽ പ്രസവം ബുദ്ധിമുേട്ടറിയതാകാൻ സാധ്യതയുണ്ട്.
ഗ്രഹണ സമയം ഗർഭിണികൾ ഒന്നും ചെയ്യരുത്
ഗ്രഹണ സമയത്ത് ഗർഭിണികൾ ഒന്നും ചെയ്യാതെ വീടിനകത്ത് ഇരിക്കണമെന്ന് പല പഴമക്കാരും നിർബന്ധിക്കാറുണ്ട്. ഇല്ലെങ്കിൽ കുഞ്ഞിന് വൈകല്യമുണ്ടാകുമെന്നാണ് ഭീതി. ഗ്രഹണം സ്വാഭാവികമായി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്. അത് ഒരിക്കലും ഗർഭസ്ഥ ശിശുവിന് ഒരു ദോഷവും ചെയ്യില്ല. അതിനർഥം ഗ്രഹണം നഗ്നനേത്രം കൊണ്ട് കാണാം എന്നല്ല. സാധാരണ എല്ലാവരും സ്വീകരിക്കുന്ന മുൻകരുതലുകൾ ഗർഭിണികളും സ്വീകരിക്കണം. അതിലപ്പുറം ആവശ്യമില്ല.
കഫീൻ ഒഴിവാക്കണം
ഗർഭം അലസുക, മാസം തികയാതെ പ്രസവിക്കുക, കുഞ്ഞിെൻറ ഭാരം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി ഭീഷണിപ്പെടുത്തി പല ഗർഭിണികളെയും കഫീൻ ഒഴിവാക്കാൻ നിർബന്ധിക്കാറുണ്ട്. എന്നാൽ ഗർഭിണികൾക്ക് ഒരു കപ്പ് കാപ്പി കുടിക്കാവുന്നതാണ്. 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഒരു ദിവസം കഴിക്കരുതെന്ന് മാത്രം. ഗർഭിണികൾ പതിവായി ദിവസം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നത് ഗർഭം അലസുന്നതിനോ കുഞ്ഞിെൻറ ഭാരം കുറയുന്നതിനോ ഇടയാക്കാം.
ഗർഭിണികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്
ഗർഭിണിയായിരിക്കുേമ്പാൾ ലൈംഗിക പന്ധത്തിൽ ഏർപ്പെടുന്നതിന് പ്രശ്നങ്ങളൊന്നുമില്ല. അത് ശരീരികമായി കുഞ്ഞിെൻറ വേദനിപ്പിക്കുന്നില്ല. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത ഗർഭമാണെങ്കിൽ രതിമൂർച്ഛ ഗർഭസ്ഥ ശിശുവിനെ ബാധിക്കില്ല. ആ സമയം യോനിക്കുണ്ടാകുന്ന വികാസം പ്രസവസമയത്തുണ്ടാകുന്നതു പോലെയല്ല. എന്നാൽ, ലൈംഗിക ബന്ധം ഗർഭസ്ഥ ശിശുവിന് ഭീഷണിയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ്. കൂടാതെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയെ കുറിച്ചും ബോധവാൻമാരായിരിക്കണം. എച്ച്.െഎ.വി പോലുള്ള പല രോഗങ്ങളും കുഞ്ഞിലേക്കും പകരും.
ഗർഭിണികൾ മലർന്നു കിടക്കരുത്
ഗർഭിണികൾ മലർന്നു കിടക്കരുത് ഇടതുഭാഗം ചെരിഞ്ഞ് കിടക്കണമെന്ന് നിർബന്ധിക്കാറുണ്ട്. ഗർഭസ്ഥ ശിശുവിന് ശ്വാസതടസം നേരിടാതിരിക്കാനാണ് ഇടത് തിരിഞ്ഞ് കിടക്കാൻ ആവശ്യപ്പെടുന്നത്. സാധാരണ ആരോഗ്യമുള്ള മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത ഗർഭിണികൾക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ കിടക്കാം. എന്നാൽ രക്തസമ്മർദം, വൃക്ക പ്രശ്നങ്ങൾ, ഭ്രൂണ വളർച്ചയിൽ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരെല്ലാം ഇടതു വശം ചരിഞ്ഞ് കിടക്കണം. കൂടാതെ അഞ്ചമാസം ഗർഭ കാലം കഴിഞ്ഞവരും ഇടതു വശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.
വ്യായാമം ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യും
വ്യായാമം ചെയ്യരുതെന്നത് തെറ്റായ ധാരണ മാത്രമാണ്. വിദഗ്ധ േഡക്ടർമാരുെട നിർദേശാനുസരണം ഗർഭകാലത്തും വ്യായാമം ചെയ്യാം. ആരോഗ്യത്തോടെ ഇരിക്കുന്നത് പ്രസവത്തെ സഹായിക്കും. നടത്തം, നീന്തൽ, ശ്വസന വ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ ഗർഭിണികൾക്ക് ചെയ്യാവുന്നതാണ്. വിദഗ്ധ ഡോക്ടർമാരുടെ നിർദേശാനുസരണമായിരിക്കണം ഇവ പിൻതുടരുന്നത്.
ഗർഭകാലത്ത് വിമാനയാത്ര അരുത്
ആരോഗ്യകരമായ ഗർഭകാലമുള്ള സ്ത്രീകൾക്ക് ഗർഭസ്ഥ ശിശുവിന് 36 ആഴ്ച പ്രായമാകുന്നതു വരെ വിമാനയാത്ര സുരക്ഷിതമാണ്. രക്തസമ്മർദം പോലെ എന്തെങ്കിലും പ്രശ്നങ്ങളുള്ളവർ ഡോകടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം യാത്ര ചെയ്യുക. എത്രസമയം വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്തായിരിക്കണം യാത്ര. ൈഫ്ലറ്റ് യാത്രക്ക് ഏറ്റവും അനുയോജ്യമായത് മൂന്നു മാസം മുതൽ ആറുമാസം വരെയുള്ള സമയമാണ്.
തയാറാക്കിയത്- വി. ഗാർഗി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.