കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ല ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിനു മുന്നിൽ കറുത്ത ബാനറുമായി പ്രതിഷേധം. കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച എയിംസ് ജില്ലയിൽ അനുവദിക്കുക, മെഡിക്കൽ കോളജ് പണി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. ജില്ലയിലെ 41 തദ്ദേശ സ്ഥാനപങ്ങളിലെ നിവാസികൾ പ്രതിഷേധ ബാനർ ഉയർത്തി മെഡിക്കൽ കോളജ് വളഞ്ഞു.
എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സോമശേഖര ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, സുകുമാരൻ പെരിയച്ചൂർ, അതിജീവനം ചാരിറ്റബിൾ സൊസൈറ്റി ജില്ല പ്രസിഡന്റ് രാമചന്ദ്രൻ ചീമേനി, വ്യാപാരി വ്യവസായി ഏകോപന സമിതി പെർള യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ, മുസ്‌ലിം ലീഗ് നേതാവ് എരിയപ്പാടി മുഹമ്മദ് ഹാജി, വനിത ലീഗ് നേതാവ് ഖൈറുന്നിസ കമാൽ, അതിജീവനം ഭാരവാഹികളായ രതീഷ് കുണ്ടംകുഴി, അഹമ്മദ് ഷാഫി, എൻഡോസൾഫാൻ വിരുദ്ധ സമിതി നേതാവ് കെ.ബി. മുഹമ്മദ് കുഞ്ഞി, കെസെഫ് പ്രതിനിധി മുഹമ്മദ് കുഞ്ഞി ബേക്കൽ, യോഗക്ഷേമ സഭ ജില്ല സെക്രട്ടറി കെ. ഗോവിന്ദൻ, കണിശ മഹസഭ സ്ഥാപക നേതാവ് കുഞ്ഞികൃഷ്ണൻ ജ്യോത്സ്യർ, അബ്ദുല്ലക്കുഞ്ഞി ബേക്കൽ, എന്മകജെ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയിഷ മുഹമ്മദലി, മെംബർ ആയിഷ, വ്യാപാരി വ്യവസായി മുൻ യൂനിറ്റ് പ്രസിഡന്റ് ടി. പ്രസാദ്, വ്യാപാരി വ്യവസായി നേതാവ് സൂര്യനാരായണ ഭട്ട്, ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, ഫൈസൽ ചേരക്കാടത്ത്, മുരളീധരൻ പടന്നക്കാട്, ഇസ്മായിൽ ഖബർദാർ, ശ്രീനാഥ് ശശി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ ചാർജിന് നിവേദനവും നൽകി. ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.