ഡൽഹിയിലെ ബുരാരിയിൽ 11 പേർ കൂട്ടആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുകയാണ്. 11 വർഷമായി ഇൗ 11 പേർ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ മരണം ആത്മഹത്യയാണെന്നാണ് നിഗമനം. ഡയറിക്കുറിപ്പുകൾ ഇവരുടെ അന്ധവിശ്വാസത്തിെൻറ ആഴം തെളിയിക്കുന്നവയായിരുന്നു. മരിച്ചു പോയ പിതാവിെൻറ നിർദേശങ്ങൾ അനുസരിക്കുകയാണെന്ന ഇളയമകെൻറ സങ്കൽപ്പമാണ് കുടുംബത്തെ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്. തങ്ങളെ പിതാവ് രക്ഷിക്കുമെന്നും ഇൗ പ്രവൃത്തിയിലൂടെ കൂടുതൽ ശക്തരാകുമെന്നും വിശ്വസിച്ച ഇളയമകെൻറ നിർദേശങ്ങൾ കുടുംബാംഗങ്ങൾ അനുസരിക്കുകയായിരുന്നു.
എന്തുകൊണ്ടാവാം എല്ലാവരും ഒരേ തരത്തിൽ ചിന്തിക്കാൻ ഇടവന്നത് എന്നാണ് വാർത്തവായിക്കുന്നവർക്ക് സംശയമുണ്ടാകുക. ഇക്കാര്യം തെളിയിക്കുന്നതിനായി സൈക്കോളജിക്കൽ ഒാേട്ടാപ്സി അഥവാ മനഃശാസ്ത്ര പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. കുറിപ്പിൽ മോക്ഷം നേടാൻ ഇവർ നടത്തിയ ഒാരോ ചുവടും കൃത്യമായി കുറിച്ചുവെച്ചിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് സൈക്കോളജിക്കൽ ഒാേട്ടാപ്സിക്ക് പൊലീസ് നടപടി തുടങ്ങിയത്. ഇതിെൻറ ഭാഗമായി ഇൗ കുറിപ്പുകൾ വിദഗ്ധർ പരിശോധിച്ചു. അതിൽ ബാധ് തപസ്യയെ (ആളുകൾ ശാഖകൾ തൂങ്ങി നിൽക്കുന്ന ആൽമരത്തെ പോലെ നിൽക്കുന്നതിനെ) കുറിച്ച് പറഞ്ഞിരുന്നു.
എന്താണ് സൈക്കോളജിക്കൽ ഒാേട്ടാപ്സി?
ഫോറൻസിക് സയൻസിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു ശാഖയാണ് സൈക്കോളജിക്കൽ ഒാേട്ടാപ്സി. മരിച്ചവരുടെ ബന്ധു മിത്രാതികളെയും അവരുമായി അടുപ്പമുള്ളവരെയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മരിച്ചവരുടെ മാനസിക നില മനസിലാക്കാനുള്ള ശ്രമമാണിത്.
പ്രധാനമായും ആത്മഹത്യ കേസുകളിലും ചാവേറുകളുടെ വിഷയത്തിലുമാണ് സൈക്കോളജിക്കൽ ഒാേട്ടാപ്സി ഉപയോഗിക്കാറ്. ഇതിനായി മൂന്ന് വിഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് Forensic Psychology.com പറയുന്നു.
ഇൗ വിവരങ്ങൾ അവലോകനം ചെയ്ത് മരിച്ചവരുടെ മാനസിക നില എന്തായിരീുന്നെന്നും മരണത്തിലേക്ക് അവരെ നയിച്ച സന്ദർഭം എന്തായിരുന്നെന്നും മനസിലാക്കുകയാണ് വിദഗ്ധർ ചെയ്യുന്നത്.
മെഡിക്കൽ പോസ്റ്റ് മോർട്ടത്തിൽ നിന്നുള്ള വ്യത്യാസം
മരണ കാരണം കണ്ടെത്താനായി നടത്തുന്ന ശാസ്ത്രീയ ശാരീരിക പരിശോധനയാണ് മെഡിക്കൽ ഒാേട്ടാപ്സി. എന്നാൽ മരണത്തിലേക്ക് അവരെ നയിച്ച മാനസിക നില കണ്ടെത്തുന്നതിനാണ് സൈക്കോളജിക്കൽ ഒാേട്ടാപ്സി ഉപയോഗിക്കുന്നത്.
ഇത് ഇന്ത്യയിൽ മുമ്പ് എപ്പോഴെല്ലാം ഉപയോഗിച്ചിട്ടുണ്ട്?
-സുനന്ദ പുഷ്കർ കേസ്
ശശി തരൂരും സുനന്ദ പുഷ്കറും തമ്മിലുള്ള വൈവാഹിക ജീവിതത്തിലെ താളപ്പിഴകളാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം സൈക്കോളജിക്കൽ ഒാേട്ടാപ്സി ഉപയോഗിച്ചിരുന്നു.
-2006ലെ നിതാരി കൂട്ടക്കൊല
നോയിഡയിലെ നിതാരിയിലുള്ള മൊണിന്ദർ സിങ് പാന്ദേറിെൻറ വീട്ടിലെ പിറകു വശത്തു നിന്ന് 19 മൃതദേഹങ്ങൾ ലഭിച്ച സംഭവമാണ് നിതാരികൂട്ടക്കൊല. ഇവരെ പാന്ദേർ ബലാത്സംഗം ചെയ്ത് കൊന്നുവെന്നായിരുന്നു കേസ്. ഇൗ കേസിലും സൈക്കോളജിക്കൽ ഒേട്ടാപ്സി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ ഒന്നിന് പുലർച്ചെയാണ് ബുരാരിയിൽ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെൻറ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിെൻറ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.