ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസിെൻറ പ്രശസ്ത രീതിയാണ് 'Socratic Questioning' എന്നറിയപ്പെടുന്ന സംഭാഷണ കല. ഗുരു വ്യക്തമായ ഉദ്ദേശ്യം മുൻനിർത്തി തുടർച്ചയായി കുറെ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ശിഷ്യർ അതിനുത്തരം കണ്ടെത്തുന്നതിലൂടെ സ്വയം വിശകലനം ചെയ്യുകയും തെൻറ അവബോധത്തിന് പുറത്തെ അറിവ് നേടുകയും ചെയ്യുന്നു എന്നതാണ് അതിെൻറ സവിശേഷത. സമാനമായ രീതികൾ വിദ്യാഭ്യാസ, മനശാസ്ത്ര മേഖലയിൽ ഉപയോഗിക്കാറുണ്ട്.
ഒരാൾ സമ്മർദം അനുഭവിക്കുന്നത് ഒരു സംഭവത്തിെൻറ നേർഫലമായല്ല, മറിച്ച് അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അയാൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിെൻറ ഫലമായാണ് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് മനശാസ്ത്രത്തിൽ ഇതുപയോഗിക്കുന്നത്. പ്രശ്നങ്ങൾ നേരിടുമ്പോൾ നമുക്കുണ്ടാവുന്ന ചിന്തകൾക്ക് കാരണമാകുന്ന അനുമാനങ്ങൾ വെളിപ്പെടുത്തുകയാണ് ഇതിെൻറ ലക്ഷ്യം.
ജോലിസ്ഥലത്തെ യോഗത്തിൽ ഞാൻ ഒരു നിർദേശം നൽകി, അത് നല്ല ആശയമല്ല എന്ന് പങ്കെടുത്തവരിൽ കുറേപേർ കരുതി.
എെൻറ മനസിലുള്ള ചിന്തകൾ എന്തൊക്കെയാണ്? - എനിക്ക് നല്ല ആശയങ്ങളൊന്നുമില്ല. ഞാൻ മണ്ടനാണെന്ന് ആളുകൾ കരുതുന്നു. എെൻറ ജോലിയിൽ ഞാൻ പരാജയമാണ്, എന്നെ സഹപ്രവർത്തകർ ആദരിക്കുന്നില്ല.
നമ്മൾ ഒരു 'മനഃക്കോടതി'യിൽ ആണ് എന്ന് വിഭാവന ചെയ്ത് മേൽ വിവരിച്ച പ്രക്രിയ രസകരമായ രീതിയിൽ പ്രയാസപ്പെടുത്തുന്ന ചിന്തകളെ(irrational thoughts)വിശകലനം ചെയ്യാൻ ഉപയോഗിക്കാം. ഉദാഹരണത്തിന്, സമ്മർദം ഉളവാക്കുന്ന ചിന്തക്കനുകൂലമായ തെളിവുകൾ നിരത്തുമ്പോൾ ഡിഫെൻസ് ലോയറായി സ്വയം സങ്കൽപിക്കുക. ശേഷം പ്രോസിക്യൂട്ടറായി അതിനെതിരിൽ തെളിവുകൾ നിരത്തി ക്രോസ് വിസ്താരം ചെയ്യുക.
അവസാനത്തെ ഘട്ടത്തിൽ ജഡ്ജിയുടെ റോളിലേക്ക് മാറി ന്യായവും നിഷ്പക്ഷവുമായ 'വിധി'നേടാൻ ശ്രമിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൂടുതൽ സന്തുലിതവും യാഥാർത്ഥ്യവുമായ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന ചിന്ത കൊണ്ടുവരിക. നമ്മുടെയും ചുറ്റുമുള്ളവരുടെയും പെരുമാറ്റത്തെക്കുറിച്ച് മനസിൽ ഉറച്ചു പോയ വിശ്വാസങ്ങളും ചിന്തകളുമാണ് പല സമ്മർദങ്ങൾക്കും കാരണം എന്നതിനാൽ കാഴ്ചപ്പാടിൽ ഫലപ്രദമായ മാറ്റം ഉണ്ടാക്കുന്ന ഇത്തരം മനോവ്യായാമങ്ങൾ ഏറെ പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.