സുൽത്താൻ ബത്തേരി: താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്കായി രോഗികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടുന്ന അവസ്ഥ. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാർ ഇല്ലാത്തതാണ് പ്രശ്നം. രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ടുവരെയാണ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ ഒ.പി സമയം. ആശുപത്രിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ കണക്കനുസരിച്ച് എട്ടു ഡോക്ടർമാരുണ്ട്. ആഴ്ചയിൽ ഓരോ ദിവസം മാത്രം വരുന്ന രണ്ട് ഡോക്ടർമാർ വേറെയുമുണ്ട്. എന്നാൽ മിക്ക ദിവസവും ഒന്നോ രണ്ടോ ഡോക്ടർമാരേ ഒ.പിയിൽ ഉണ്ടാവാറുള്ളൂ. സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെയുള്ളവർക്കാണ് ഇതുമൂലം ഏറെനേരം കാത്തിരിക്കേണ്ടിവരുന്നത്. സ്ഥിരമായുള്ള എട്ട് ഡോക്ടർമാരിൽ എല്ലാവർക്കും ആഴ്ചയിൽ ഒരുദിവസം ഓഫുണ്ട്. നാല് ഡോക്ടർമാർക്ക് ഞായറാഴ്ചയാണ് അവധി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവധിയുള്ളവരുമുണ്ട്. അങ്ങനെയെങ്കിൽ പകുതിയിൽ കൂടുതൽ ഡോക്ടർമാർ ഓരോ ദിവസവും ഉണ്ടാകേണ്ടതാണ്. മൂന്ന് ഡോക്ടർമാർ ഒരേസമയം ഒ.പിയിൽ പരിശോധന നടത്തിയാൽ രോഗികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. ബാക്കിയുള്ളവർക്ക് ഐ.പി നോക്കുകയും ചെയ്യാമെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.