വേനൽക്കാലം ആരംഭിച്ചിേട്ട ഉള്ളു. വേനൽക്കാലം കഴിയാൻ രണ്ടു മാസം പൂർണമായും നീണ്ടു കിടക്കുന്നു. കടുത്ത വേനല ഇനിയും വരാനിരിക്കുന്നേയുള്ളു. അപ്പോഴേക്കും ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ ആളുകൾക്ക് സൂര്യതാപം ഏറ്റ വാർത്തകൾ പുറത്തു വരാൻ തുടങ്ങി. വരും ദിവസങ്ങളിലും ചൂട് വർധിക്കും.
സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.
- കടുത്ത വെയിൽ ഏൽക്കാതിരിക്കുക എന്നതാണ് പ്രധാനം. വെയിൽ കനക്കുന്ന 12 മണി മുതൽ മൂന്നു മണിവരെ പുറത്തിറങ്ങരുത്. പുറം തൊഴിൽ ചെയ്യുന്നവർ ഇൗ സമയം ജോലി മാറ്റിവെക്കുകയോ നേരത്തെ ജോലി തുടങ്ങി ഇൗ സമയത്ത് ജോലി നിർത്തിവെക്കുകയോ െചയ്യുക
- പുറത്തിറങ്ങുേമ്പാൾ കുട, തൊപ്പി എന്നിവ കൈയിൽ കരുതണം.
- കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് നല്ലത്. കറുത്ത വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക
- കടുത്ത ഗന്ധമുള്ള പെർഫ്യൂമുകൾ ഒഴിവാക്കാം.
- പുറത്തിറങ്ങുേമ്പാൾ കുടിവെള്ളമെടുക്കാൻ മറക്കരുത്. പുറത്തു നിന്ന് ലഭിക്കുന്ന വെള്ളത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കാത്തതിനാൽ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം കുടെ കരുതുന്നതാണ് നല്ലത്. പച്ചവെള്ളത്തേക്കാൾ തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്. തണുത്ത വെള്ളം വേണമെന്നുണ്ടെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. എന്നാൽ വെയിലത്തു നിന്ന് കയറിയ ഉടൻ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്ത് കുടിക്കരുത്. തണുപ്പ് ഒന്ന് ആറിയ ശേഷംമാത്രം കുടിക്കാം.
- ഭക്ഷണത്തിൽ അതാത് കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങൾ ധാരാളം ഉൾപ്പെടുത്താം. ഫ്രൂട്ട് ജ്യുസുകളും നല്ലതാണ്. വത്തക്ക, മാങ്ങ ജ്യൂസ്, പ്ലം ജ്യൂസ്, മോര്, നാളികേര വെള്ളം, ഇളനീർ, മിൻറ് ലൈം എന്നിവ ശരീര താപം കുറക്കാൻ സഹായിക്കും.
- മുട്ട, ചെറിയ മത്സ്യങ്ങൾ, കക്കിരി, വെള്ളരി തുടങ്ങി ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.